ശൈഖ് മൻസൂർ ബിൻ സായിദ് ഇറങ്ങിക്കളിച്ചു; എഫ്.എ കപ്പ് കാശെറിഞ്ഞ് സിറ്റി വാങ്ങി!
text_fieldsലണ്ടൻ: കളിച്ചും ജയിച്ചും ഒരുപാട് കിരീടങ്ങൾ നേടിയ ചരിത്രം മാഞ്ചസ്റ്റർ സിറ്റിക്ക് പറയാനുണ്ട്. എന്നാൽ, ഇപ്പോൾ കാശെറിഞ്ഞ് ഒരു കപ്പ് സ്വന്തമാക്കിയിരിക്കുകയാണ് അവർ. അതാവെട്ട മാഞ്ചസ്റ്റർ നഗരത്തിന് ഏറെ വൈകാരിക അടുപ്പമുള്ള എഫ്.എ കപ്പ് ട്രോഫിയും.
1904ൽ മാഞ്ചസ്റ്റർ സിറ്റി നേടിയ എഫ്.എ കപ്പിെൻറ യഥാർഥ പതിപ്പാണ് വെളിപ്പെടുത്താത്ത തുക നൽകി സിറ്റി ഉടമ ശൈഖ് മൻസൂർ ബിൻ സായിദ് സ്വന്തമാക്കിയത്. 1896 മുതൽ 1910 വരെ ചാമ്പ്യന്മാർക്ക് സമ്മാനിച്ച കിരീടമായിരുന്നു ഇത്. കപ്പ് മാറിയ ശേഷം, മാഞ്ചസ്റ്ററിലെ പ്രശസ്തമായ നാഷനൽ ഫുട്ബാൾ മ്യൂസിയത്തിലായി സ്ഥാനം. എന്നാൽ, 2019ൽ ഒരു ലേലത്തിൽ പേരു വെളിപ്പെടുത്താത്ത ഫുട്ബാൾ ആരാധകൻ 10 ലക്ഷം ഡോളർ മുടക്കി കപ്പുമായി പോയതോടെയാണ് മാഞ്ചസ്റ്ററുകാർക്ക് വിരഹവേദന അറിഞ്ഞുതുടങ്ങുന്നത്.
തുടർന്നായിരുന്നു സിറ്റി ഉടമയുടെ ഇടപെടൽ. ലേലത്തിൽ പിടിച്ച ഉടമ ആവശ്യപ്പെട്ട തുക നൽകി ശൈഖ് മൻസൂർ കപ്പ് തിരികെ പിടിച്ചു. ശേഷം, സിറ്റിയുടെ ഉടമസ്ഥതയിലായ ട്രോഫി നാഷനൽ ഫുട്ബാൾ മ്യൂസിയത്തിൽതന്നെ പ്രദർശനത്തിന് വെക്കാനാണ് ക്ലബിെൻറ തീരുമാനം. 125 വർഷം പഴക്കമുള്ള ട്രോഫിയെ രാജ്യാന്തര ചരിത്രപ്രാധാന്യമുള്ള അമൂല്യനിധിയായാണ് വിശേഷിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.