Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഫെറാൻ ടോറസിന്​ ഹാട്രിക്​; പ്രിമിയർ ലീഗിൽ ന്യൂകാസിലിനെ വീഴ്​ത്തി ചാമ്പ്യന്മാർ തുടരുന്നു
cancel
Homechevron_rightSportschevron_rightFootballchevron_rightഫെറാൻ ടോറസിന്​...

ഫെറാൻ ടോറസിന്​ ഹാട്രിക്​; പ്രിമിയർ ലീഗിൽ ന്യൂകാസിലിനെ വീഴ്​ത്തി ചാമ്പ്യന്മാർ തുടരുന്നു

text_fields
bookmark_border

ലണ്ടൻ: കളികളേറെ ബാക്കിനിൽക്കെ പ്രിമിയർ ലീഗിൽ ചാമ്പ്യൻപട്ടമുറപ്പിച്ച മാഞ്ചസ്റ്റർ സിറ്റിക്ക്​ വീണ്ടും ജയം. ക്ലാസിക്​ പോരാട്ടത്തിൽ ന്യൂകാസിൽ യുനൈറ്റഡിനെയാണ്​ മൂന്നിനെതിരെ നാലു ഗോളുകൾക്ക് സിറ്റി മറികടന്നത്​. രണ്ടുവട്ടം പിറകിലായ ശേഷവും തിരിച്ചുവരികയും അവസാനം ജയവുമായി മടങ്ങുകയും ചെയ്​ത സിറ്റിക്ക്​ ഇതോടെ 36 കളികളിൽ ഒന്നാം സ്​ഥാനത്ത്​ 83 പോയിന്‍റായി. അത്രയും കളികൾ​ പൂർത്തിയാക്കിയ രണ്ടാമന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡിന്​ 70 പോയിന്‍റാണ്​ സമ്പാദ്യം. 60 ​േപായിന്‍റുമായി അഞ്ചാം സ്​ഥാനത്തുള്ള ലിവർപൂളിന്​ ഒരു കളി അധികം ബാക്കിയുണ്ടെങ്കിലും പട്ടികയിൽ ആദ്യ നാലിലേക്ക്​ കയറാനും അതുവഴി ചാമ്പ്യൻസ്​ ലീഗ്​ യോഗ്യത നേടാനാകുമോയെന്നാണ്​ ലോകം ഉറ്റുനോക്കുന്നത്​.

സിറ്റിക്കായി ഫെറാൻ ടോറസ്​ ഹാട്രിക്​ കുറിച്ചപ്പോൾ കാൻസലോ അവശേഷിച്ച ഗോൾ നേടി. ന്യൂകാസിൽ നിരയിൽ ക്രാഫ്​ത്​, ജോയലിന്‍റൺ, വില്ലോക്​ എന്നിവരാണ്​ സ്​കോറർമാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manchester CityPremier LeagueNewcastle
News Summary - Manchester City twice came from behind to win a Premier League classic against Newcastle in their first game since being confirmed as champions
Next Story