Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആരാകും യൂറോപ്പിലെ...

ആരാകും യൂറോപ്പിലെ രാജാവ്?​; മാഞ്ചസ്​റ്റർ സിറ്റി x ചെൽസി ഫൈനൽ ഇന്ന്​ രാത്രി 12:30ന്​

text_fields
bookmark_border
ആരാകും യൂറോപ്പിലെ രാജാവ്?​; മാഞ്ചസ്​റ്റർ സിറ്റി x ചെൽസി ഫൈനൽ ഇന്ന്​ രാത്രി 12:30ന്​
cancel

പോ​ർ​േട്ടാ: പോർചുഗലിലെ പോർടോ നഗരമധ്യത്തിലെ ഡ്രാഗൺ സ്​റ്റേഡിയത്തിൽ ഇന്ന്​ യൂറോപ്പി​െൻറ കലാശപ്പോരാട്ടം. സമ്പൂർണ ഇംഗ്ലീഷ്​ ഫൈനലായി മാറിയ യുവേഫ ചാമ്പ്യൻസ്​ ലീഗ്​ കിരീടപ്പോരാട്ടത്തിൽ പെപ്​ ഗ്വാർഡിയോളയുടെ മാഞ്ചസ്​റ്റർ സിറ്റിയും, തോമസ്​ തുഹലി​െൻറ ചെൽസിയും മുഖാമുഖം. കേളികേട്ട പരിശീലകരുടെ മിടുക്കരായ പോരാളികൾ കളത്തിലിറങ്ങുേമ്പാൾ യൂറോപ്പി​ലെ വൻതോക്കുകളെല്ലാം നല്ലകാഴ്​ചക്കാരായി പുറത്തിരിക്കും. രണ്ടു തവണ മാത്രം ഫൈനൽ കളിച്ച്​ ഒരു തവണ കിരീടം ചൂടിയവരാണ്​ ചെൽസി. ഗ്വാർഡിയോളയ​ുടെ ​മാഞ്ചസ്​റ്റർ സിറ്റിയാവ​െട്ട ലോകഫുട്​ബാളിൽ അടുത്തിടെ മാത്രം ഉയർത്തെഴുന്നേറ്റ്​, ആദ്യമായി ചാമ്പ്യൻസ്​ ലീഗ്​ ഫൈനലിൽ ഇടം പിടിക്കുന്നവരും.

എന്നാൽ, ചരിത്രമൊന്നും വിധി നിശ്ചയിക്കാത്ത കളിക്കളത്തിൽ റഫറിയുടെ ലോങ്​വിസിൽ മുഴക്കങ്ങൾക്കിടയിലെ സമയമാണ്​ കിരീടം തീർപ്പാക്കുക. ആ കണക്കിൽ സിറ്റിയും ചെൽസിയും ഇന്ന്​ ക്ലബ്​ ഫുട്​ബാളിലെ ഏറ്റവും കരുത്തർ. യൂറോപ്പി​ൽ താരത്തിളക്കവും കളിമികവുമുള്ള താരങ്ങൾ അണിനിരക്കുന്ന ഇംഗ്ലീഷ്​ പ്രീമിയർ ലീഗിലെ ചാമ്പ്യന്മാരാണ്​ മാഞ്ചസ്​റ്റർ സിറ്റി. മിന്നും പ്രകടനത്തോടെ ലീഗ്​ കിരീടം ചൂടിയെത്തുന്നവർ. 38 കളിയിൽ 27 ജയവും അഞ്ച്​ സമനിലയുമായി 12 പോയൻറി​െൻറ ലീഡോടെയാണ്​ സിറ്റി കിരീടമണിഞ്ഞത്​.

ചെൽസിയാവ​െട്ട, ലീഗിൽ നാലാമതായും, എഫ്​.എ കപ്പ്​ റണ്ണേഴ്​സ്​ അപ്പായുമെല്ലാമാണ്​ സീസണിലെ അവസാന പോരാട്ടത്തിനിറങ്ങുന്നത്​.


സിറ്റിയുടെ ദിനം

2008ൽ അബൂദബി യൂനൈറ്റഡ്​ ഗ്രൂപ്​ മാഞ്ചസ്​റ്റർ സിറ്റിയിൽ പെട്രോഡോളറുകൾ നിക്ഷേപിച്ചതു തന്നെ ഇൗ ദിനത്തിലേക്കായിരുന്നു. ഇംഗ്ലീഷ്​ ഫുട്​ബാളിൽ കാര്യമായ ചലനമൊന്നുമില്ലാത്ത മാഞ്ചസ്​റ്റർ സിറ്റി​യെ പൊന്നുവിളയും പാടമാക്കിമാറ്റുക. ശേഷം, അഞ്ച്​ പ്രീമിയർ ലീഗ്​ കിരീടവും, രണ്ട്​ എഫ്​.എകപ്പും, മൂന്ന്​ കമ്യൂണിറ്റി ഷീൽഡും, ഏഴ്​ ലീഗ്​ കപ്പുമെല്ലാമായി നിറഞ്ഞു തുളുമ്പുന്ന സിറ്റിയുടെ ഷെൽഫിൽ ഇനി ഒരു ചാമ്പ്യൻസ്​ ലീഗി​െൻറ കുറവേ ഉള്ളൂ. അത്​ നികത്താൻ ഏറ്റവും അനുയോജ്യമായ സീസൺ ആണിതെന്ന്​ യൂറോപ്യൻ ഫുട്​ബാളിലെ 'മോസ്​റ്റ്​ ലക്കി' കോച്ച്​​ പെപ്​ ഗ്വാർഡിയോള പറയുന്നു.

കെവിൻ ഡി ബ്രുയിൻ, ​റിയാദ്​ മെഹ്​റസ്​, ഫിൽഫോഡൻ, ​ഇൽകെ ഗുൻഡോഗൻ, റൂബൻ ഡയസ്​ തുടങ്ങി സൂപ്പർ താരങ്ങളുമായി സിറ്റി ഒരു ചാമ്പ്യൻടീമായി മാറി. ചാമ്പ്യൻസ്​ ലീഗിൽ ഇതിനകം അടിച്ചുകൂട്ടിയത്​ 25ഗോളും വഴങ്ങിയത്​ നാലും മാത്രം. ഫൈനലിലേക്കുള്ള കുതിപ്പിനിടയിൽ മുന്നിൽ കുരുങ്ങിയ ബൊറുസി​യ, പി.എസ്​.ജി എന്നിവരെ ദാക്ഷിണ്യമേതുമില്ലാതെയാണ്​ ഗ്വാർഡ​ിയോളപ്പട തച്ചുതരിപ്പണമാക്കിയത്​. നയിക്കാൻ സ്​​ട്രൈക്കറെ കാത്തുവെക്കാതെ 4-3-3 എന്ന ത​െൻറ ശൈലി തന്നെയാവും പെപ്​ ചെൽസിക്കെതിരെയും സ്വീകരിക്കുക. ഡിബ്രുയിൻ-മെഹ്​റസ്​-ഫോഡൻ ഫോർവേഡ്​ സീസണിലെ ഏറ്റവും വിനാശകാരികളായ കൂട്ടായി മാറിയതും പെപ്പി​െൻറ ഇൗ തന്ത്രത്തിൽ തന്നെ.



തൂഹൽ മാജിക്​

2021 ചെൽസിയുടെ വർഷമായിരുന്നു. പരിശീലക സ്​ഥാനത്തു നിന്നും ലാംപാർഡിനെ പുറത്താക്കി, മുൻ പി.എസ്​.ജി കോച്ച്​ തോമസ്​ തൂഹൽ വന്നതോടെ ചെൽസിക്ക്​ നല്ലകാലമായി. പിൻനിരയിലയായിരുന്ന ടീമിനെ ലീഗിൽ നാലിലെത്തിച്ചതും, ചാമ്പ്യൻസ്​ ലീഗ്, എഫ്​.എ കപ്പ്​​ ഫൈനലിലേക്കുള്ള വഴി തുറന്നതും തൂഹലായിരുന്നു.

ലാംപാർഡി​െൻറ കൈവശമുണ്ടായിരുന്ന താരങ്ങളിൽ നിരന്തര പരീക്ഷണം നടത്തി മികച്ച ​െപ്ലയിങ്​ ഇലവനാക്കി സെറ്റ്​ ചെയ്​തതായിരുന്നു തൂഹലി​െൻറ വിജയം. പിന്നെ അതൊരു വിന്നിങ്​ ഫോർമേഷനായി. തിമോ വെർണർ നയിക്കുന്ന ആക്രമണത്തിൽ മാസൺ മൗണ്ട്​, ക്രിസ്​റ്റ്യൻ പുലിസിച്​, ജോർജിന്യോ വിനാൾഡം, ക്യാപ്​റ്റൻ സെസാർ അസ്​പിലിക്യൂറ്റ, ബെൻ ചിൽവെൽ, എൻഗോളോ കാ​​െൻറ എന്നിവർ വരെയുള്ള മധ്യനിര. തിയാഗോ സിൽവ, റീസെ ജെയിംസ്​, അ​േൻറാണിയോ റൂഡിഗർ പ്രതിരോധവും, സൂപ്പർ ​േഗാളി എഡ്വേർഡോ മെൻഡിയുടെ സാന്നിധ്യവും. പരിക്കി​െൻറ ആശങ്കയൊന്നുമില്ലാത്ത ചെൽസിയും ഇന്ന്​ കിരീടത്തിനായാണ്​​ കളത്തിലിറങ്ങുന്നത്​.

മാഞ്ചസ്​റ്റർ സിറ്റി

ചാമ്പ്യൻസ്​ ലീഗ്​

റെക്കോഡ്:

W49, D16, L24

​യൂറോപ്യൻ ബെസ്​റ്റ്​

ചാമ്പ്യൻസ്​ ലീഗ്​

സെമി ഫൈനൽ: 2016

യുവേഫ കപ്പ്

ജേതാക്കൾ​: 1970

•പ്രീമിയർ ലീഗ്​ കിരീടവുമായി ചാമ്പ്യൻസ്​ ലീഗ്​ ഫൈനലിൽ ഇടം നേടുന്ന ആദ്യ ടീം.

•ബാഴ്​സലോണക്കൊപ്പം രണ്ടു കിരീടം ​ചൂടിയ ശേഷം (2009, 2011)

കോച്ച്​ പെപ്​ ഗ്വാർഡിയോളക്ക്​ മൂന്നാം കിരീടമെന്ന ലക്ഷ്യം.

ചെൽസി

ചാമ്പ്യൻസ്​ ലീഗ്​

റെക്കോഡ്​ :

W88, D50, L38

യൂറോപ്യൻ ബെസ്​റ്റ്​

ചാമ്പ്യൻസ്​ ലീഗ്​

ജേതാക്കൾ: 2012

യൂറോപ ജേതാക്കൾ: 2013, 2019

യുവേഫ കപ്പ്​:

1971, 1998

•കോച്ച്​ തോമസ്​ തൂഹലിന്​ തുടർച്ചയായി രണ്ടാം ഫൈനൽ. കഴിഞ്ഞ

സീസണിൽ

പി.എസ്​.ജി​െക്കാപ്പം

റണ്ണേഴ്​സപ്പായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChelseaManchester Cityucl final
News Summary - Manchester City vs. Chelsea, Champions League final: Preview
Next Story