ക്രിസ്റ്റൽ പാലസിനെയും വീഴ്ത്തി; മാഞ്ചസ്റ്റർ സിറ്റി കിരീടത്തിലേക്ക്
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടത്തിലേക്ക് ഒരു ചുവട് കൂടി അടുത്ത് മാഞ്ചസ്റ്റർ സിറ്റി. ഇനി ഒരു ജയംകൊണ്ട് ഇംഗ്ലണ്ടിലെ ചാമ്പ്യൻക്ലബ് എന്ന പെരുമ പെപ് ഗ്വാർഡിയോളയുടെ സംഘത്തിന് ഉറപ്പിക്കാം. ശനിയാഴ്ച വൈകീട്ട് നടന്ന പോരാട്ടത്തിൽ ക്രിസ്റ്റൽ പാലസിനെ 2-0ത്തിന് തോൽപിച്ചാണ് സിറ്റി പോയൻറ് പട്ടികയിൽ വ്യക്തമായ ലീഡ് സ്വന്തമാക്കിയത്. വെറും 83 സെക്കൻഡിെൻറ ഇടവേളയിൽ പിറന്ന രണ്ട് ഗോളിൽ സിറ്റി എതിരാളികളുടെ ചെറുത്തുനിൽപുകളെല്ലാം തകർത്തു.
57ാം മിനിറ്റിൽ സെർജിയോ അഗ്യൂറോയും, 59ൽ ഫെറാൻ ടോറസുമായിരുന്നു സ്കോറർമാർ. 34 കളി പൂർത്തിയാക്കിയ ചെൽസിക്ക് 80 പോയൻറായി. ഇനി ബാക്കിയുള്ളത് നാല് മത്സരങ്ങൾ. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുനൈറ്റഡിന് 33 കളിയിൽ 67 പോയൻറാണുള്ളത്. ഒന്നും രണ്ടും സ്ഥാനക്കാർ തമ്മിൽ 13 പോയൻറ് മാത്രം വ്യത്യാസം. മൂന്നാം സ്ഥാനത്തുള്ള ലെസ്റ്റർസിറ്റിയെ സതാംപ്ടൻ 1-1ന് സമനിലയിൽ തളച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.