ഹൃദയത്തിലാണ് യുനൈറ്റഡ്, സർ അലക്സ്, നിങ്ങൾക്കായി ഞാൻ വന്നിരിക്കുന്നു -റൊണാൾഡോ
text_fieldsലണ്ടൻ: പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള രണ്ട് വർഷത്തെ കരാർ മാഞ്ചസ്റ്റർ യുനൈറ്റഡ് ഔദ്യോഗികമായി ചൊവ്വാഴ്ച പ്രഖ്യാപിച്ചു. അധികമായി ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടാനുള്ള ഓപ്ഷനും ക്ലബിനുണ്ട്.
മെഡിക്കൽ, വിസ, മറ്റു വ്യവസ്ഥകൾ എന്നിവയെല്ലാം ശരിയായിട്ടുണ്ട്. മാഞ്ചസ്റ്റർ യുനൈറ്റഡിന് എന്‍റെ ഹൃദയത്തിൽ സ്പെഷ്യൃൽ സ്ഥാനമുണ്ടെന്ന് കരാറൊപ്പിട്ട ശേഷം റൊണാൾഡോ പ്രതികരിച്ചു.
'എന്നെ അറിയുന്ന എല്ലാവർക്കുമറിയാം എനിക്ക് മാഞ്ചസ്റ്റിനോട് ഒരിക്കലും അവസാനിക്കാത്ത സ്നേഹമുണ്ടെന്ന്. ഈ ക്ലബാണ് എനിക്ക് വഴിവെട്ടിയത്.
എന്‍റെ ആദ്യത്തെ കപ്പ്, ആദ്യമായി പോർച്ചുഗൽ ദേശീയ ടീമിലേക്കുള്ള വിളി, ആദ്യത്തെ ചാമ്പ്യൻസ് ലീഗ്, ആദ്യത്തെ ഗോൾഡൻ ബൂട്ട്, ആദ്യത്തെ ഗോൾഡൻ ബൂട്ട് എല്ലാം ഇവിടെയായിരുന്നു. എനിക്കും ചുവന്ന ചെകുത്താൻമാർക്കുമിടയിൽ പ്രേത്യക ബന്ധമുണ്ട്. ചരിത്രം ഒരിക്കൽ എഴുതിയാണ്. വീണ്ടും എഴുതാൻ പോകുന്നു.
ക്ലബുമായി ചേരുന്നുവെന്ന പ്രഖ്യാപനത്തിന് ശേഷം പ്രവഹിക്കുന്ന സന്ദേശങ്ങൾ ലഭിച്ച് ഞാൻ ക്ഷീണിച്ചു. നിറഞ്ഞുകവിഞ്ഞ ഓൾഡ് ട്രാഫോഡ് സ്റ്റേഡിയത്തിൽ കളിക്കാനും ആരാധകരെ കാണാനുമുള്ള കാത്തിരിപ്പിലാണ് ഞാൻ. അന്താരാഷ്ട്ര മത്സരങ്ങൾക്ക് ശേഷം ക്ലബുമായി ചേരാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. വളരെ വിജയകരമായ ഒരു വർഷം മുന്നിലുണ്ടാകുമെന്നാണ് കരുതുന്നത്.
ഞാൻ വന്നിരിക്കുന്നു. ഞാനുണ്ടായിരുന്നിടത്തേക്ക് വീണ്ടും വന്നിരിക്കുന്നു. വീണ്ടും അതെല്ലാം ആവർത്തിക്കാൻ. സർ അലക്സ്, നിങ്ങൾക്കായാണ് ഞാൻ വന്നിരിക്കുന്നത് ''- റൊണാൾഡോ പ്രതികരിച്ചു.
2003ൽ പോർചുഗലിലെ സ്പോർട്ടിങ് ക്ലബിൽനിന്ന് യുനൈറ്റഡിലെത്തിയ റൊണാൾഡോ ആറു സീസണുകളിൽ ക്ലബ് ജഴ്സിയണിഞ്ഞ കാലത്താണ് ലോകോത്തര താരമായി വളർന്നത്. മൂന്നു പ്രീമിയർ ലീഗ് കിരീടവും ഒരു ചാമ്പ്യൻസ് ലീഗും സ്വന്തമാക്കിയശേഷം 2009ലാണ് റൊണാൾഡോ റയൽ മഡ്രിഡിലേക്ക് കൂടുമാറിയത്. പത്തു വർഷത്തെ റയൽ വാസത്തിനുശേഷം 2018ലാണ് യുവന്റസിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.