കിരീട പോരാട്ടം
text_fieldsവാർസോ: യൂറോപ ലീഗ് ചാമ്പ്യന്മാരെ ഇന്നറിയാം. ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കരുത്തരായ മാഞ്ചസ്റ്റർ യുനൈറ്റഡും സ്പാനിഷ് ടീം വിയ്യാറയലും ഏറ്റുമുട്ടും. പോളണ്ടിലെ ഡാൻസ്കിലാണ് മത്സരം.
മാഞ്ചസ്റ്റർ യുനൈറ്റഡിൽ ആദ്യ ട്രോഫി ലക്ഷ്യമിട്ടാണ് ഒലെ ഗണ്ണർ സോഷ്യർ ടീമിനെ ഒരുക്കുന്നത്. പ്രീമിയർ ലീഗിൽ റണ്ണേഴ്സ് അപ്പായ മാഞ്ചസ്റ്റർ യുനൈറ്റഡ് സ്പാനിഷ് എതിരാളികളെ തോൽപിച്ചാൽ ഈ സീസൺ മനോഹരമാക്കാം. കഴിഞ്ഞ സീസണിൽ സെവിയ്യക്കു മുന്നിൽ പൊലിഞ്ഞ യൂറോപ്യൻ പട്ടം, ഇത്തവണയും മറ്റൊരു സ്പാനിഷുകാർക്കുമുന്നിൽ അടിയറവ് വെക്കാതിരിക്കാൻ എല്ലാ വിധ തന്ത്രങ്ങളുമായാണ് യുനൈറ്റഡ് ഇറങ്ങുന്നത്. എങ്കിലും ക്യാപ്റ്റൻ ഹാരി മെഗ്വയറിന് പരിക്കേറ്റത് ടീമിനെ വലക്കുന്നുണ്ട്. 26 അംഗ സ്കോഡിൽ കോച്ച് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും കളിക്കാൻ സാധ്യതയില്ല. കഴിഞ്ഞ നാലു മത്സരങ്ങളിലും താരം കളിച്ചിട്ടില്ല. ഒപ്പം ആൻറണി മാർഷ്യലും ഫിൽ ജോണും ടീമിനൊപ്പമില്ല. ഇതോടെ, മെക്ടോമിനെയും ഫ്രഡും സോൾഷ്യയറിെൻറ ആദ്യ ഇലവനിലുണ്ടാവും. റാഷ്ഫോഡ്- ബ്രൂണോ-കവാനി ത്രയങ്ങളാണ് ടീമിെൻറ ശക്തി.
മറുവശത്ത് തന്ത്രങ്ങളുടെ ആശാനാണ് ഉനയ് എംറി. മൂന്ന് തവണ യൂറോപ ലീഗ് കിരീടം സ്വന്തമക്കിയ എംറി യുനൈറ്റഡിനെ തകർത്ത് കിരീടം ചൂടാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിക്കഴിഞ്ഞു.
തെൻറ മുൻ ക്ലബായ ആഴ്സനലിനെ തോൽപിച്ചാണ് എംറി വിയ്യാറയലിനെ ഫൈനലിലെത്തിച്ചത്. ജെറാഡ് മൊറീനോയാണ് വിയ്യാ റയലിെൻറ കുന്തമുന. ഈ സീസണിൽ 23 ഗോളുമായി യൂറോപ്പിലെ ടോപ് ഫൈവ് ലീഗിൽ സ്കോർ പട്ടികയിൽ എട്ടാമനാണ്. നാലു തവണ ഇതുവരെ ഇരു ടീമുകളും േനർക്കുനേർ വന്നിട്ടുണ്ടെങ്കിലും എല്ലാ മത്സരവും സമനിലയിൽ പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.