സിറ്റി പിന്മാറി, റൊണാൾഡോ മാഞ്ചസ്റ്റർ യുനൈറ്റഡിലേക്കെന്ന് റിപ്പോർട്ട്; ആരാധകർ ആവേശത്തിൽ
text_fieldsടൂറിൻ: യുവൻറസിെൻറ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിടുന്നു. തന്‍റെ പഴയ തട്ടകമായ മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക് പോർച്ചുഗീസ് താരം മടങ്ങിയെത്തുമെന്നാണ് ഒടുവിലത്തെ സൂചന. ആദ്യം റൊണാൾഡോക്കായി രംഗത്തുണ്ടായിരുന്ന മാഞ്ചസ്റ്റർ സിറ്റി പിന്മാറിയതോടെയാണ് മണിക്കൂറുകൾ മുമ്പുവരെ ചിത്രത്തിലില്ലാതിരുന്ന യുനൈറ്റഡ് തങ്ങളുടെ പ്രിയതാരത്തെ സ്വന്തമാക്കാൻ മുന്നിട്ടിറങ്ങിയത്. റൊണാൾഡോയുടെ ഏജൻറ് ജോർജ് മെൻഡസ് യുനൈറ്റഡ് അധികൃതരുമായി ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. യുവന്‍റസിന് നൽകേണ്ട കൈമാറ്റത്തുകയുടെ കാര്യത്തിലോ റൊണാൾഡോയുടെ പ്രതിഫലക്കാര്യത്തിലോ തീരുമാനമായിട്ടില്ല. റൊണാൾഡോയുടെ കരിയറിൽ പ്രധാന പങ്കുവഹിച്ച മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക് വീണ്ടുമെത്തുമെന്ന വാർത്തകൾ പരന്നതോടെ ആരാധകർ ആവേശത്തിലാണ്.
സിറ്റിയാണ് റൊണാൾഡോക്കായി ആദ്യം രംഗത്തെത്തിയത്. ഒരു വർഷം കൂടി കരാർ ബാക്കിയുള്ള താരത്തിനെ കൈമാറുേമ്പാൾ 2.9 കോടി യൂറോയെങ്കിലും (ഏകദേശം 210 കോടി രൂപ) ലഭിക്കണമെന്നാണ് യുവൻറസിെൻറ ആവശ്യം. എന്നാൽ, റൊണാൾഡോക്കായി കൈമാറ്റത്തുകയൊന്നും നൽകാനാവില്ലെന്നാണ് നിലപാടിലായിരുന്നു സിറ്റി. ഇതോടെയാണ് ചർച്ച വഴിമുട്ടിയതും റൊണാൾഡോക്കായി രംഗത്തില്ലെന്നും സിറ്റി വ്യക്തമാക്കിയതും. ഇതോടെയാണ് തങ്ങളുടെ ഇതിഹാസതാരത്തെ സ്വന്തമാക്കാൻ ഒടുവിൽ യുനൈറ്റഡ് നീക്കം ശക്തമാക്കിയത്. റൊണാൾേഡാക്കായി ഔദ്യോഗിക ട്രാൻസ്ഫർ ആവശ്യം യുനൈറ്റഡ് ഉടൻ യുവന്‍റസിന് മുന്നിൽവെക്കുമെന്നാണ് സൂചന.
ക്ലബ് വിടുന്നതിെൻറ മുന്നോടിയായി വെള്ളിയാഴ്ചത്തെ പരിശീലനത്തിൽനിന്ന് വിട്ടുനിന്ന റൊണാൾഡോ പിന്നാലെ സ്വകാര്യ വിമാനത്തിൽ യുവൻറസിെൻറ തട്ടകമായ ടൂറിൻ നഗരം വിടുകയും ചെയ്തു. യുവൻറസിൽ തുടരാൻ താൽപര്യമില്ലെന്ന് റൊണാൾഡോ വ്യക്തമാക്കിയതായി കോച്ച് മാക്സിമിലിയാനോ അലെഗ്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.