സാഞ്ചോ വന്നാലെന്ത്, ഇല്ലെങ്കിലെന്ത്; യുനൈറ്റഡ് യൂറോപ്പ ലീഗ് സെമിയിൽ
text_fieldsബൊറൂസിയ ഡോർട്ട്മുണ്ടിെൻറ മിന്നും താരം ജാഡോൺ സാഞ്ചോക്കായി മാഞ്ചസ്റ്റർ യുനൈറ്റഡ് ഇനിയും പണമെറിയണോയെന്നാണ് ആരാധകർ ചോദിക്കുന്നത്. ആ യുവ താരമില്ലാതെ തന്നെ യുനൈറ്റഡ് ഫിറ്റല്ലേ ! 'കോവിഡ് സീസണിൽ' മറക്കാനാവാത്ത ഒരു കിരീടമെന്ന സോൾഷ്യെർ കോച്ചിെൻറ സ്വപ്നത്തിലേക്ക് മാഞ്ചസ്റ്റർ യുനൈറ്റഡ് ഒരു പടികൂടി അടുത്തു.
യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഡാനിഷ് ഫുട്ബാൾ ക്ലബ് എഫ്.സി കോപെൻഹാഗനെ 1-0ത്തിന് മറികടന്നാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഗ്ലാമർ ക്ലബ് കലാശപ്പോരാട്ടത്തിലേക്ക് അടുത്തത്. വോൾവർ ഹാംപ്റ്റൺ-സെവിയ്യ മത്സരത്തിലെ വിജയികളാവും യുനൈറ്റഡിെൻറ സെമി എതിരാളികൾ.
കളിയിലുടനീളം ആധിപത്യം പുലർത്തിയിട്ടും അധികസമയം വരെ കാത്തിരിക്കേണ്ടിവന്നു യുനൈറ്റഡിന് ജയിക്കാൻ. രണ്ടു തവണ വലകുലുക്കിയെങ്കിലും വാറിൽ ഗോൾ നിഷേധിക്കപ്പെട്ടു. ഒടുവിൽ മാർഷ്യലിനെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ബ്രൂണോ ഫെർണാണ്ടസ് 95ാം മിനിറ്റിൽ ഗോളാക്കുകയായിരുന്നു. 14 ഷോട്ടുകളാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് താരങ്ങൾ എതിർ പോസ്റ്റിലേക്ക് നിറയൊഴിച്ചത്.
മറ്റൊരു മത്സരത്തിൽ ഇൻറർ മിലാൻ ബയെർ ലെവർകൂസനെ 2-1ന് തോൽപിച്ച് സെമിയിൽ പ്രവേശിച്ചു. നിക്കോളോ ബറെല്ല(15), റൊമേലു ലുകാക്കു(21) എന്നിവരാണ് ഗോൾ നേടിയത്. കെയ് ഹാവറ്റിെൻറ(24) ഗോളോടെ ലെവർകൂസൻ തിരിച്ചുവരാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല. ഷാക്തർ-എഫ്.സി ബേസൽ മത്സര വിജയികളാവും ഇൻറർ മിലാെൻറ സെമി എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.