കരു നീക്കി ക്രിസ്റ്റ്യാനോ, സിദാൻ യുനൈറ്റഡിലേക്ക് ?
text_fieldsThe pressure is mounting for Solskjaer!🔥
If the Norwegian was to be sacked, who do you guys see as a fitting replacement?🤔
Like for Zinedine Zidane
Retweet for Antonio Conte pic.twitter.com/p1wfi9ylIo— Betolimp_SA (@Olimp_SA) October 19, 2021ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ മാഞ്ചസ്റ്ററർ യുനൈറ്റഡ് പുതിയ പരിശീലകനെ അന്വേഷിക്കുന്നുവോ? കോച്ച് ഒലെ ഗണ്ണർ സോൾഷ്യെയർ സമ്മർദ്ദത്തിലാണെന്ന വാർത്തകൾ പുറത്തുവരുന്നതിന് പിന്നാലെ മുൻ റയൽ മഡ്രിഡ് പരിശീലകൻ സിനദിൻ സിദാനെ യുനൈറ്റഡ് മാനേജ്മെന്റ് ബന്ധപ്പെട്ടുവെന്ന വാർത്തകളാണ് യൂറോപ്പിൽ നിന്നും വരുന്നത്.
സ്പാനിഷ് മാധ്യമമായ എൽ ചിരിൻഗിതോ ടി.വിയാണ് ഈ വാർത്ത പുറത്തുവിട്ടത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് മാനേജ്മെന്റിനോട് ഇക്കാര്യം നിർദേശിച്ചതെന്നും സ്പാനിഷ് മാധ്യമം പറയുന്നു.
❗️¡Exclusinda! #Inda: "El UNITED ha llamado a ZIDANE por recomendación de Cristiano Ronaldo". #ChiringuitoInda pic.twitter.com/ppWzjjL8mM
— El Chiringuito TV (@elchiringuitotv) October 18, 2021
സോൾഷ്യെയറെ പുറത്താക്കിയാൽ യുനൈറ്റഡിന്‍റെ പ്രഥമ ലക്ഷ്യം സിദാൻ തന്നെയാണെന്ന് നേരത്തെയും സൂചനയുണ്ടായിരുന്നു. സിദാൻ തയാറായില്ലെങ്കിൽ ഇറ്റലിയിൽ ഇന്‍റർ മിലാനെ ചാമ്പ്യന്മാരാക്കിയ അേന്റാനിയോ കോന്‍റെയെ എത്തിക്കും. സിദാൻ എത്തിയാൽ േപാൾ പോഗ്ബ ക്ലബിൽ പിടിച്ചു നിർത്താമെന്നും മാഞ്ചസ്റ്റർ യുനൈറ്റഡ് മാനേജ്മെന്റ് കണക്കുകൂട്ടുന്നുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഏറ്റവും നന്നായി ഉപയോഗിച്ച കോച്ചു കൂടിയാണ് സിദാൻ. ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടം റയൽ മഡ്രിഡ് നേടിയതും ഇരുവരും ക്ലബിലുള്ളപ്പോൾ.
https://t.co/ek3tBShpGM
— Heikelinho_10 🇫🇷 (@heikelinho_10) October 19, 2021
Ya yo había dado la exclusinha
അറ്റ്ലാന്റക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷം കഠിന പോരാട്ടങ്ങളാണ് മാഞ്ചസ്റ്റർ യുനൈറ്റഡിനെ കാത്തിരിക്കുന്നത്. ലിവർപൂൾ, ടോട്ടൻഹാം മാഞ്ചസ്റ്റർ സിറ്റി എന്നിവരാണ് പ്രീമിയർ ലീഗിൽ യുനൈറ്റഡിന് ഏറ്റുമുട്ടാനുള്ളത്. ഇതിൽ ടീം തോറ്റാൽ സോൾഷ്യെയർ പുറത്താവുമെന്നുറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.