ഒന്നാംസ്ഥാനം നഷ്ടപ്പെടുത്താതെ യുനൈറ്റഡ്; ലിവർപൂളിന് കിതപ്പ്, സിറ്റിക്ക് കുതിപ്പ്
text_fieldsഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസൺ പാതിവഴിയെത്തുേമ്പാൾ കിരീടത്തിലേക്കുള്ള റേസിങ് തുടരുന്നു. ഞായറാഴ്ച മാഞ്ചസ്റ്റർ യുനൈറ്റഡിൽ നിന്നും ഒന്നാം സ്ഥാനം തട്ടിയെടുക്കാനായി സ്വന്തം തട്ടകമായ ആൻഫീൽഡിൽ പന്തുതട്ടാനിറങ്ങിയ ലിവർപൂളിന് തിരിച്ചടി. മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞതോടെ യുനൈറ്റഡ് ഒന്നാം സ്ഥാനം നിലനിർത്തിയേപ്പാൾ ലിവർപൂൾ നാലാം സ്ഥാനത്തേക്ക് വീണു. 18 മത്സരങ്ങൾ പൂർത്തിയായപ്പോൾ യുനൈറ്റഡിന് 37ഉം മൂന്നാംസ്ഥാനത്തുള്ള ലെസ്റ്റർ സിറ്റിക്ക് 35 ഉം പോയന്‍റാണുള്ളത്. 34 പോയന്‍റുള്ള ലിവർപൂൾ നാലാമതും 33 പോയന്‍റുള്ള ടോട്ടൻഹാം അഞ്ചാമതുമാണ്. അതേസമയം തുടർജയങ്ങളിലൂടെ 17 മത്സരങ്ങളിൽ നിന്നും 35പോയന്‍റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാംസ്ഥാനത്തേക്ക് കയറി.
സ്വന്തം തട്ടകത്തിൽ യുനൈറ്റഡിനെ തോൽപ്പിക്കാനുറച്ച് പന്ത്തട്ടാനിറങ്ങിയ ലിവർപൂളിന് മുന്നേറ്റനിരയുടെ മൂർച്ചയില്ലായ്മയാണ് വിനയായത്. കളിയുടെ ഭൂരിപക്ഷം സമയവും പന്ത് കൈവശം വെച്ചിട്ടും ഗോളിലേക്ക് നിറയൊഴിക്കാൻ ലിവർപൂളിനായില്ല. മുൻനിരയെ യുനൈറ്റഡിന്‍റെ പ്രതിരോധ ഭടൻമാർ വരിഞ്ഞുമുറുക്കുകയായിരുന്നു. മറുവശത്ത് വീണുകിട്ടിയ അവസരങ്ങൾ ഗോളാക്കിമാറ്റാൻ യുനൈറ്റഡിനുമായില്ല. പോൾ പോഗ്ബയുടേയും ബ്രൂണോ ഫെർണാണ്ടസിേന്റയും പന്തുകൾ തട്ടിയകറ്റിയ ഗോൾകീപ്പർ അലിസൺ ബെക്കറാണ് ലിവർപൂളിെന തോൽവിയിൽ നിന്നും രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ നാലുമത്സരങ്ങളിൽ നിന്നും ഒരു വിജയം പോലും നേടാൻ കഴിയാതെ ലിവർപൂൾ കിതക്കുേമ്പാൾ അവസാന അഞ്ചുമത്സരങ്ങളും ആധികാരികമായി വിജയിച്ച് സിറ്റി ഇരമ്പിയാർക്കുകയാണ്. ഞായറാഴ്ച നടന്നമത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത നാലുഗോളിനാണ് തരിപ്പണമാക്കിയത്. കളിയുടെ സമസ്ത മേഖലകളിലും സമ്പൂർണ്ണ ആധിപത്യം പുലർത്തിയാണ് സിറ്റി പോയന്‍റ് പട്ടികയിൽ കുതിച്ചുകയറുന്നത്. ജോൺ സ്റ്റോൺസ് രണ്ടും ഇൽകായ് ഗുൻഡോഗാൻ, റഹീം സ്റ്റെർലിങ് തുടങ്ങിയവർ ഒാരോഗോളും വീതവും നേടി.
കാർലോ ആഞ്ചലോട്ടിയുടെ വരവോടെ ഉണർന്ന എവർട്ടൺ 17 മത്സരങ്ങളിൽ നിന്നും 32 പോയന്‍റുമായി ആറാമതുണ്ട്. പെരുമക്കൊത്ത പ്രകടനമില്ലാത്ത ചെൽസി 29 പോന്‍റുമായി ഏഴാമതും 24 പോയന്‍റുള്ള ആഴ്സനൽ 11ാമതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.