റൊണാൾഡോയുടെ ആദ്യ മത്സരം കാണാൻ തിരക്ക് കൂട്ടി ആരാധകർ; ഓൾഡ് ട്രഫോഡിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു
text_fieldsലണ്ടൻ: സൂപ്പർ താരം ക്രിസ്റ്റ്യനോ റെണാൾഡോ ഓൾഡ് ട്രഫോഡിന്‍റെ മണ്ണിൽ വീണ്ടും തിരിച്ചെത്തിയതോടെ, പ്രിയ താരത്തിന്‍റെ ആദ്യ മത്സരം കാണാനായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ. ഇംഗ്ലണ്ടിലെ കാണികളിൽ നല്ലൊരു വിഭാഗം നേരത്തെ തന്നെ വരും മത്സരങ്ങളുടെ ടിക്കെറ്റെടുത്ത് അരങ്ങേറ്റം നേരിട്ട് കാണാൻ ഒരുങ്ങിയിരിപ്പാണ്. എന്നാൽ, കോവിഡ് മൂന്നാം തരംഗം രാജ്യത്ത് ഭീഷണിയായിരിക്കെ, കാണികളുടെ പ്രവേശനം നിയന്ത്രിക്കാനൊരുങ്ങുകയാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് അധികൃതർ. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം വെക്കുകയോ, രണ്ടു ഡോസ് വാക്സിൻ എടുത്തതതിന്‍റെ രേഖ കാണിക്കുകയോ ചെയ്താൽ മാത്രമെ സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടാവൂ.
ക്രിസ്റ്റ്യാനോ എന്നിറങ്ങുമെന്ന കാര്യത്തിൽ കോച്ച് ഇതുവരെ സൂചന നൽകിയിട്ടില്ല. ന്യൂകാസിൽ യുൈനറ്റഡിനെതിരെയാണ് മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ അടുത്ത മത്സരം. പിന്നാലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ യങ് ബോയിസിനെ ഓൾഡ് ട്രഫോഡുകാർ നേരിടും.
എഡിൻസൻ കവാനിയുടെ ഏഴാം നമ്പർ ജഴ്സി റൊണാൾഡോക്ക് അനുവദിച്ചതോടെ, താരത്തിന്‍റെ 'സി.ആർ 7' ട്രേഡ് മാർക്ക് നിലനിർത്താനായിരുന്നു. പോർചുഗീസ് താരത്തിന്‍റെ പുതിയ ജഴ്സി വിറ്റുവരവിൽ കോടികളാണ് മാഞ്ചസ്റ്റർ യുനൈറ്റഡിന് ലാഭമുണ്ടായത്. സീസൺ തുടങ്ങിയതിനാൽ നേരത്തെ എഡിൻസൻ കവാനിയുടെ ജഴ്സി വാങ്ങിയവർക്ക് പണം തിരിച്ചുനൽകുന്നമെന്ന് യുനൈറ്റഡ് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.