മാപ്പുപറഞ്ഞിട്ടും കാര്യമില്ല; സോൾഷ്യെയറുടെ കസേര തെറിച്ചേക്കും
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വാറ്റ്ഫോഡിനോട് 'എട്ടുനിലയിൽ' തോറ്റതിനു പിന്നാലെ കോച്ച് ഒലെ ഗണ്ണർ സോൾഷ്യെയർ മാപ്പുപറഞ്ഞെങ്കിലും കാര്യം അവിടെ കൊണ്ട് തീരില്ല. കോച്ചിനെ മാറ്റണമെന്ന ആരാധകരുടെ മുറവിളി ഒടുവിൽ മാനേജ്മെന്റ് കേട്ടുവെന്നാണ് വിവരം. സോൾഷ്യെയറെ പുറത്താക്കാനുള്ള ബോർഡിന്റെ തീരുമാനം ടീം ഉടമസ്ഥരായ ഗ്ലാസർ കുടുംബം അംഗീകരിച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഏഴ് പ്രീമിയർ ലീഗ് മത്സരങ്ങളിൽ അഞ്ചും തോറ്റതിനു പിന്നാലെയാണ് മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും കടുത്ത തീരുമാനം വരുന്നത്. ചിരവൈരികളായ മാഞ്ചസ്റ്റർ സിറ്റിയോടും ലിവർപൂളിനോടും തോറ്റതാണ് അതിൽ പ്രധാനം.
നേരത്തെ, ക്ലബിന്റെ മുൻ കോച്ചും നിലവിലെ ഡയരക്ടറുമായ ഫെർഗൂസണിന്റെ പിന്തുണയിലാണ് സോൾഷ്യെയറുടെ കസേര ഇതുവരെ നിലനിന്നത്. വൻ തോൽവി ഏറ്റുവാങ്ങിയതോടെ ഫെർഗൂസണിന്റെ പിന്തുണയും നിലവിലെ കോച്ചിന് നഷ്ടമായെന്നാണ് വിവരം.
കഴിഞ്ഞ ജൂലൈയിലാണ് സോൾഷ്യെയർ മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവച്ചത്. ഈ കാലയളവിൽ പുറത്താക്കപ്പെട്ടാൽ 7.5 മില്ല്യൺ പൗണ്ട് കോപൻസേഷൻ പാകേജായി സോൾഷ്യെയറിന് ലഭിക്കുമെന്നും കരാറിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.