ടോട്ടനത്തിനെതിരെ യുനൈറ്റഡ് ആദ്യം ഗോളടിച്ചു; പിന്നെ ഒരു വെടിയും പുകയും മാത്രമേ ഓർമയുള്ളൂ...
text_fieldsമാഞ്ചസ്റ്റർ: സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോഡിൽ പഴയ കോച്ചുകൂടിയായ ഹോസെ മൗറീന്യോയുടെ ടോട്ടൻ ഹാമെത്തുേമ്പാൾ ഇങ്ങനൊരു തോൽവി സംഭവിക്കുമെന്ന് മാഞ്ചസ്റ്റർ യുനൈറ്റഡ് സ്വപ്നത്തിൽപോലും കരുതിയിരിക്കില്ല. കളിയുടെ രണ്ടാം മിനുറ്റിൽ തന്നെ വീണുകിട്ടിയ പെനൽറ്റി സ്പെഷ്യലിസ്റ്റ് ബ്രൂണോ ഫെർണാണ്ടസ് ഗോളാക്കി മാറ്റിയതോടെ യുനൈറ്റഡിെൻറ ദിവസമാകുമെന്നായിരുന്നു ആരാധകർ കരുതിയത്.
പക്ഷേ ആ ആഹ്ലാദത്തിന് രണ്ടുമിനുറ്റിെൻറ ആയുസേ ഉണ്ടായിരുന്നുള്ളൂ. താൻഗയ് ഡോംബലെയുടെ ഗോളിലൂടെ ടോട്ടൻ ഹാം സമനില പിടിച്ചു. തൊട്ടുപിന്നാലെ ഹോങ് മിൻ സണിെൻറ ഗോളെത്തി. 29ാം മിനുറ്റിൽ സ്ട്രൈക്കർ ആൻറണി മാർഷലിന് ചുവപ്പുകാർഡ് കൂടി കിട്ടിയതോടെ യുനൈറ്റഡ് വരാനിരിക്കുന്ന ദുരന്തം മുൻകൂട്ടി കണ്ടിരിക്കണം. യുനൈറ്റഡിെൻറ പെനൽറ്റി ബോക്സിൽവെച്ച് മാർഷലിെൻറ മുഖത്ത് ലമേലയടിച്ചത് റഫറി കണ്ടില്ല. പക്ഷേ മാർഷൽ തിരികെ അടിച്ചത് റഫറി കണ്ടു. ലമേലയുടെ ഉഗ്രൻ അഭിനയം കൂടിച്ചേർന്നതോടെ മാർഷൽ ചുവപ്പ് കണ്ട് പുറത്ത്.
പിന്നെയെല്ലാം ഒരു ദുസ്വപ്നം പോലെയായിരുന്നു. വൈകാതെ ഹാരി കെയ്നിെൻറ ഗോൾ, അതു കഴിഞ്ഞ് സണിെൻറ രണ്ടാം ഗോൾ. ഇടവേളക്ക് പിരിയുേമ്പാൾ സ്കോർ 4-1.
ഇടവേളക്ക് ശേഷം ഓരിയറിെൻറ ഗോളും കെയ്നിെൻറ രണ്ടാംഗോളും കൂടി ചേർന്നതോടെ സ്കോർ 6-1 ആയി. മൈതാനത്ത് ഒന്നും ചെയ്യാനില്ലാതെ ചെങ്കുപ്പായക്കാർ ഉഴറിനടന്നു. 2011ൽ മാഞ്ചസ്റ്റർ സിറ്റിയോട് 6-1ന് തോറ്റശേഷം സ്വന്തം തട്ടകത്തിലെ യുനൈറ്റഡിെൻറ വലിയ തോൽവിയാണിത്. ലീഗിൽ മൂന്ന് മത്സരങ്ങൾ പൂർത്തിയാക്കിയ യുനൈറ്റഡിെൻറ രണ്ടാം തോൽവിയാണിത്.
മറ്റുമത്സരങ്ങളിൽ വെസ്റ്റ് ഹാം ലെസ്റ്റർ സിറ്റിയെ 3-0ത്തിനും ആഴ്സനൽ 2-1ന് ഷെഫീൽഡ് യുനൈറ്റഡിനെയും തോൽപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.