'ഇഞ്ചുറി' ഗോളിൽ യുനൈറ്റഡിനെ പൂട്ടി എ.സി മിലാൻ
text_fieldsലണ്ടൻ: ഇംഗ്ലീഷ്, ഇറ്റാലിയൻ ലീഗുകളിലെ രണ്ടാമന്മാർ തമ്മിലെ ആവേശ പോരാട്ടത്തിൽ ജയം വിട്ടുനൽകാതെ ഇരു ടീമുകളും. സ്വന്തം കളിമുറ്റത്ത് 50ാം മിനിറ്റിൽ നേടിയ ഗോളിൽ അവസാനം വരെ ജയമുറപ്പിച്ച് യുനൈറ്റഡ് കാത്തുനിന്ന യൂറോപ ലീഗ് പ്രീക്വാർട്ടർ ഒന്നാം പാദ മത്സരത്തിലാണ് 'ഇഞ്ചുറി' ഗോളിൽ എ.സി മിലാൻ ഒപ്പംപിടിച്ചത്.
രണ്ടാം പകുതി അഞ്ചു മിനിറ്റ് പിന്നിടുേമ്പാൾ 18കാരനായ അമദ് ഡിയാലോ യുനൈറ്റഡിന് ലീഡ് നൽകി. ജനുവരിയിൽ 1.9 കോടി പൗണ്ടിന് അറ്റ്ലാന്റയിൽനിന്ന് യുനൈറ്റഡിനൊപ്പം ചേർന്ന കൗമാര താരത്തിന്‍റെ മൂന്നാം മത്സരത്തിലായിരുന്നു യുനൈറ്റഡിന് പ്രതീക്ഷ നൽകിയ ഗോൾപിറവി. പ്രതിരോധവും ആക്രമണവും സമം ചേർത്ത് ഇരു ടീമുകളും പിന്നെയും പൊരുതിയ കളിയുടെ 92ാം മിനിറ്റിൽ സൈമൺ കെയറിലൂടെ ഇറ്റാലിയൻ ടീം സമനില പിടിച്ചു. സ്ലാറ്റൻ ഇബ്രാഹിമോവിച്ച് ഇല്ലാതെ ഇറങ്ങിയ മിലാൻ തളർച്ച കാട്ടാതെ നടത്തിയ പ്രത്യാക്രമണത്തിന് ലഭിച്ച അർഹമായ പ്രതിഫലമായിരുന്നു സമനില ഗോൾ.
മറ്റു മത്സരങ്ങളിൽ ആഴ്സണൽ ഒന്നിനെതിരെ മൂന്നു ഗോളിന് ഒളിമ്പ്യേകാസിനെയും ടോട്ടൻഹാം ഏകപക്ഷീയമായ രണ്ടു ഗോളിന് ഡൈനാമോ സഗ്രെബിെനയും വിയ്യാ റയൽ അതേ സ്കോറിന് ഡൈനാമോ കീവിനെയും തോൽപിച്ചു. ഗ്രനഡ, അയാക്സ് ടീമുകളും ജയം കണ്ടു. ടോട്ടൻഹാം നിരയിൽ തിരിച്ചുവരവ് ആഘോഷമാക്കി ഹാരി കെയ്നായിരുന്നു ഇരു ഗോളുകളും നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.