ക്രിസ്റ്റ്യാനോയുടെ വരവ്; ഓഹരിവിപണിയിൽ കുതിച്ചുയർന്ന് യുനൈറ്റഡിെൻറ മൂല്യം, 2204 കോടി രൂപ പിന്നിട്ടു
text_fieldsലണ്ടൻ: നഗരവൈരികളായ മാഞ്ചസ്റ്റർ സിറ്റിയെ വെട്ടിമാറ്റി തങ്ങളുടെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ െറാണാൾഡോയെ ഓൾഡ് ട്രഫോഡിൽ വീണ്ടുമെത്തിച്ച മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ 'ട്രാൻസ്ഫർ മിഷനിൽ' ഫുട്ബാൾ ലോകം ശരിക്കും ഞെട്ടിയിരുന്നു.
ശീതകാല ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ്, അർജൻറീനൻ സൂപ്പർ താരം ലയണൽ മെസ്സിയുടെ ക്ലബ് കൂടുമാറ്റ തിരക്കഥയെ വെല്ലുന്ന നീക്കത്തിനൊടുവിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് പോർചുഗീസ് ഇതിഹാസത്തെ സ്വന്തമാക്കിയത്. വയസ്സ് 36 പിന്നിട്ടെങ്കിലും 2009ൽ ഓൾഡ് ട്രഫോഡ് വിട്ട താരത്തിന് ശൗര്യം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് ബോധ്യപ്പെട്ടതിനാലാവാം പൊന്നുംവിലയെറിഞ്ഞ് യുനൈറ്റഡ് താരത്തെ വാങ്ങിയത്.
ട്രാൻസ്ഫർ ഉറപ്പായതോടെ യുനൈറ്റഡിെൻറ ഓഹരിയിലും കുതിച്ചുചാട്ടമുണ്ടായി. ന്യൂയോർക് ഓഹരി വിപണിയിൽ ഒമ്പതു ശതമാനം വർധനയാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. ഇതോടെ ക്ലബിെൻറ മൂല്യം രണ്ടു മണിക്കൂറിെൻറ വ്യത്യാസത്തിൽ 300 ദശലക്ഷം യു.എസ് ഡോളർ (ഏകദേശം 2204 കോടി രൂപ) പിന്നിട്ടു. ഒപ്പം, വരുന്ന രണ്ടു വർഷം പരസ്യ വരുമാനത്തിലും യുനൈറ്റഡിന് കാര്യമായ വർധനയുണ്ടാവും. നേരത്തെ, 2018ൽ റയൽ മഡ്രിഡ് വിട്ട് ക്രിസ്റ്റ്യാനോ യുവൻറസിലെത്തിയപ്പോൾ ക്ലബിെൻറ വരുമാനത്തിൽ വലിയ മാറ്റമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.