ബെൻസേമയുമായി കരാർ പുതുക്കി റയൽ; ലോകടെല്ലി യുവൻറസിൽ
text_fieldsമഡ്രിഡ്: സ്റ്റാർ സ്ട്രൈക്കർ കരീം ബെൻസേമയുമായി റയൽ മഡ്രിഡ് കരാർ പുതുക്കി. 2023 വരെ പുതുക്കിയ കരാറിൽ 100 കോടി യൂറോയുടെ (ഏകദേശം 8500 കോടി രൂപ) റിലീസ് ക്ലോസുമുണ്ടെന്നാണ് സൂചന.
12 വർഷമായി റയലിനൊപ്പമുള്ള 33കാരൻ 384 ലാ ലിഗ മത്സരങ്ങളിൽ ക്ലബിനായി 194 ഗോളുകൾ നേടിയിട്ടുണ്ട്.
2009ലാണ് ഒളിമ്പിക് ലിയോണിൽനിന്ന് ഫ്രഞ്ച് താരം റയലിലെത്തിയത്.
ലോകടെല്ലി യുവൻറസിൽ
ടൂറിൻ: യൂറോ കപ്പിൽ ഇറ്റലിയുടെ കുതിപ്പിൽ പ്രധാന പങ്കുവഹിച്ച മിഡ്ഫീൽഡർ മാനുവൽ ലോകടെല്ലിയെ ക്ലബിലെത്തിച്ച് സീരി എ കരുത്തരായ യുവൻറസ്. രണ്ടു വർഷത്തെ വായ്പയിലാണ് സസോളോയിൽനിന്ന് ലോകടെല്ലിയെ യുവൻറസ് വാങ്ങിയത്. രണ്ടു വർഷത്തിനു ശേഷം താരത്തെ സ്വന്തമാക്കാനും കരാറിൽ വ്യവസ്ഥയുണ്ട്.
ബുധനാഴ്ച താരം യുവൻറസ് സ്റ്റേഡിയത്തിൽ എത്തി സഹതാരങ്ങളെ കണ്ടുമുട്ടി. നേരത്തേ, 2016 മുതൽ 2019 വരെ എ.സി മിലാനിനായും താരം കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ സീരി എയിൽ ഏറ്റവും കൂടുതൽ പാസ് കൈമാറിയ താരവും ഏറ്റവും കൂടുതൽ വിജയകരമായ ടാക്ലിങ് നടത്തിയ താരവുമാണ് ലോകടെല്ലി. ബ്രസീൽ ക്ലബ് സാേൻറാസിൽനിന്ന് കിയോ ജോർജിനെ വാങ്ങിയതിനുശേഷം യുവൻറസ് നടത്തുന്ന രണ്ടാം ട്രാൻസ്ഫറാണിത്.
ഒഡെഗാർഡ് ആഴ്സനലിൽ
ലണ്ടൻ: നോർവേ മിഡ്ഫീൽഡർ മാർട്ടിൻ ഒഡെഗാർഡ് റയൽ മഡ്രിഡിൽനിന്ന് ആഴ്സനലിലേക്ക് കൂടുമാറി. നാലു കോടി യൂറോക്കാണ് (ഏകദേശം 350 കോടി രൂപ) 22കാരനായ അറ്റാക്കിങ് മിഡ്ഫീൽഡറെ അഞ്ചു വർഷത്തെ കരാറിൽ ആഴ്സനൽ സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണിലെ അവസാന ആറുമാസം വായ്പാടിസ്ഥാനത്തിൽ ഗണ്ണേഴ്സിന് കളിച്ച ഒഡെഗാർഡ് മികച്ച പ്രകടനം കാഴ്ചവെച്ചതോടെ കോച്ച് മൈക്കൽ ആർട്ടെറ്റ നോർവേക്കാരെൻറ ട്രാൻസ്ഫർ സ്ഥിരമാക്കാൻ ശ്രമമാരംഭിച്ചിരുന്നു. റയലിൽ കാര്യമായി അവസരം ലഭിക്കാത്തതിനാൽ ഒഡെഗാർഡും ക്ലബ് വിടാനുള്ള ഒരുക്കത്തിലായിരുന്നു. 2015ലാണ് 16കാരനായ ഒഡെഗാർഡിനെ റയൽ ടീമിലെത്തിച്ചത്. രണ്ടു സീസണുകളിൽ യൂത്ത് ടീമിൽ തിളങ്ങിയെങ്കിലും സീനിയർ ടീമിൽ സ്ഥിര സ്ഥാനം സ്വന്തമാക്കാനായില്ല.
പല ക്ലബുകളിലും വായ്പാടിസ്ഥാനത്തിൽ കളിക്കുന്നതിെൻറ ഭാഗമായാണ് കഴിഞ്ഞ സീസണിൽ ആഴ്സനലിലുമെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.