Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമറഡോണയുടെ ആ...

മറഡോണയുടെ ആ ഹാൻഡ്​ബോൾ ഗോൾ ഒരിക്കലും പൊറുക്കാനാവില്ല-ഷിൽട്ടൺ

text_fields
bookmark_border
മറഡോണയുടെ ആ ഹാൻഡ്​ബോൾ ഗോൾ ഒരിക്കലും പൊറുക്കാനാവില്ല-ഷിൽട്ടൺ
cancel

മറഡോണയുടെ മരണത്തിൽ അനുസ്​മരണവുമായി 1986 ലോകകപ്പിലെ ഇംഗ്ലണ്ട്​ ഗോൾ കീപ്പർ പീറ്റർ ഷിൽട്ടൺ. മഹാനായ കളിക്കാരനാണ്​ മ​റഡോണയെന്ന്​ ഷിൽട്ടൻ അനുസ്​മരിച്ചു. അദ്ദേഹത്തിൻെറ കുടുംബത്തിന്​ അനുശോചനം അറിയിക്കുകയാണ്​. പക്ഷേ ലോകകപ്പിൽ അർജൻറീനക്കെതിരായ മൽസരത്തിൽ മ​റഡോണയുടെ ഹാൻഡ്​ബോൾ തനിക്ക്​ ഒരിക്കലും പൊറുക്കാനാവില്ലെന്നും ഷിൽട്ടൺ പറഞ്ഞു.

ആ ഹാൻഡ്​ഗോൾ എന്നെ വർഷങ്ങളോളം വേട്ടയാടിയിരുന്നു. സംഭവത്തിന്​ ശേഷം ഒരിക്കൽ പോലും മറഡോണ മാപ്പ്​ പറഞ്ഞിട്ടില്ല. ചതിയാണ്​ മറഡോണ ചെയ്​തത്​. പക്ഷേ ദൈവത്തിൻെറ കൈയെന്ന പേരിൽ ആ ഗോളിന്​ വാഴ്​ത്തുകയാണ്​ എല്ലാവരും ചെയ്​തത്​. മഹാനായ കളിക്കാരനാണ്​ മ​റഡോണ, പക്ഷേ ഒട്ടും സ്​പോർട്സ്​മാൻ സ്​പിരിറ്റില്ലാത്തയാൾ.

1986ലെ ഇംഗ്ലണ്ടിനെതിരായ ലോകകപ്പ്​ ക്വാർട്ടർ മൽസരത്തിലാണ്​ മറഡോണയുടെ ഹാൻഡ്​ബോൾ ഗോൾ പിറന്നത്​. മൽസരത്തിൻെറ 51ാം മിനിറ്റിൽ മറഡോണയും ജോർജ്​ വാൽഡാനേയും ചേർന്ന്​ മുന്നേറ്റം. ഇംഗ്ലീഷ്​ താരം സ്​റ്റീവ്​ ഹോഡ്​ജിൻെറ ഇടപെടൽ ശ്രമം വിഫലമാക്കുന്നു. പക്ഷേ പിന്നീടാണ്​ ഹോഡ്​ജിന്​ പിഴക്കുന്നത്​. ഗോൾകീപ്പർ ഷിൽട്ടന്​ നൽകാനിരുന്ന പന്ത്​ നേരെ പോയത്​ മറഡോണക്ക്​ മുന്നിലേക്ക്​. ഷിൽട്ടനെ മറികടക്കാൻ സാധിക്കാതിരുന്ന മറഡോണ തൻെറ ഇടതുകൈ കൊണ്ട്​ പന്ത്​ വലയിലേക്ക്​ തട്ടിയിടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maradonapeter shilton
News Summary - ‘Maradona had greatness in him but no sportsmanship’ – England legend Shilton can’t forgive ‘Hand of God’
Next Story