മറഡോണ നൽകിയ വാച്ചിന്റെ വിലയറിഞ്ഞ ഞെട്ടലിൽ മുഹമ്മദ് റാഫി
text_fieldsവണ്ടൂർ: ഫുട്ബാൾ ഇതിഹാസം മറഡോണ വർഷങ്ങൾക്കു മുമ്പ് സമ്മാനമായി നൽകിയ വാച്ചിന്റെ യഥാർഥ വില അറിഞ്ഞതിന്റെ ഞെട്ടലിലാണ് ചെറുകോട് മലക്കൽ മാമ്പള്ളി ഹൗസിൽ മുഹമ്മദ് റാഫിയും കുടുംബവും. അഞ്ചു വർഷം മുമ്പ് സമ്മാനമായി ലഭിച്ച Hublotന്റെ Classic Fusion Aerofusion Black Magic മോഡലിന്റെ ഇന്നത്തെ വില 14 ലക്ഷത്തോളം രൂപയാണ്. വർഷങ്ങൾക്കിപ്പുറം അവിചാരിതമായാണ് റാഫി സമ്മാനത്തിന്റെ വിലയറിഞ്ഞത്.
റാഫിയുടെ പിതാവ് മുഹമ്മദ് ബഷീറിന്റെ സഹോദരൻ മാമ്പള്ളി യൂസഫ് ഷാർജയിലെ ഫുജൈറ സ്റ്റേഡിയത്തിൽ ജീവനക്കാനാണ്. വർഷങ്ങൾക്കു മുമ്പ് സ്റ്റേഡിയത്തിൽ പരിശീലകനായി എത്തിയ മറഡോണയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഇദ്ദേഹമായിരുന്നു.
രണ്ടു കൈയിലും വാച്ച് കെട്ടിയിരുന്ന മറഡോണ അതിലൊന്ന് യൂസഫിന് സമ്മാനമായി അന്ന് നൽകി. റാഫി ആവശ്യപ്പെട്ടപ്പോൾ ആറുമാസം മുമ്പ് സമ്മാനം കൈമാറുകയായിരുന്നു. അന്നൊന്നും ഇതിന്റെ വില അവർക്ക് അറിയില്ലായിരുന്നു. ഈയടുത്തായി വാച്ചിന്റെ വില ഗൂഗിളിൽ തപ്പിയപ്പോഴാണ് കൈയിൽ കെട്ടിയ വാച്ചിന്റെ വിലയറിഞ്ഞ് റാഫി ഞെട്ടിയത്. സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടെങ്കിലും മറഡോണ നൽകിയ സമ്മാനം ഭദ്രമായി സൂക്ഷിക്കാനാണ് റാഫിയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.