Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
maradona with doctor
cancel
Homechevron_rightSportschevron_rightFootballchevron_rightമറഡോണയുടെ മരണം:...

മറഡോണയുടെ മരണം: ഡോക്​ടറുൾപ്പെടെ ഏഴ്​ പേരെ ചോദ്യം ചെയ്യൽ ഇന്ന്​ തുടങ്ങും

text_fields
bookmark_border

ബ്യൂണസ് അയേഴ്​സ്​: അർജൻറീനയുടെ ഫുട്​ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ അവസാന നാളുകളിൽ മതിയായ ചികിത്സ നൽകിയില്ലെന്ന പരാതിയുടെ അടിസ്​ഥാനത്തിൽ അദ്ദേഹത്തിൻെറ സ്വകാര്യ ഡോക്​ടറെയും മറ്റു ആറ്​ പേരെയും തിങ്കളാഴ്​ച ചോദ്യം ചെയ്യൽ ആരംഭിക്കും.

താരത്തിന്​ മതിയായ പരിചരണം ലഭിച്ചില്ലെന്ന്​ മരണം അന്വേഷിക്കുന്ന വിദഗ്​ധ സമിതി കണ്ടെത്തിയിരുന്നു. ഇതിൻെറ അടിസ്​ഥാനത്തിൽ ഏഴുപേർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക്​ കേസെടുത്തിട്ടുണ്ട്​. മറഡോണയുടെ സ്വകാര്യ ഡോക്​ടറും ന്യൂറോസർജനുമായ ലിയോ പോൾഡോ ലൂക്വി, ഫിസിയാട്രിസ്​റ്റ്​​ അഗസ്​റ്റിന കൊസകോവ്​, സൈക്കോളജിസ്​റ്റ്​ കാർലോസ്​ ഡയസ്​ തുടങ്ങിയവർക്കെതിരെയാണ്​ കേസ്​​.

കഴിഞ്ഞവർഷം നവംബറിലായിരുന്നു മറഡോണയുടെ മരണം. രക്തം കട്ടപിടിച്ചതിനെ തുടർന്ന്​ മസ്​തിഷ്​ക ശസ്ത്രക്രിയക്ക്​ വിധേയനായ താരം ദിവസങ്ങൾക്കകം ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു.

ന്യൂറോ സർജൻ ലിയോപോൾഡോ ലൂക്കിനെതിരെ മറഡോണയുടെ രണ്ട്​ മക്കൾ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ശസ്ത്രക്രിയക്കുശേഷം പിതാവിൻെറ നില വഷളായതായി അവർ ആരോപിച്ചിരുന്നു.

അന്വേഷണത്തിന്​ നിയമിച്ച മെഡിക്കൽ ബോർഡി​െൻറ റിപ്പോർട്ടിൽ​ ചികിത്സയിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയിരുന്നു​. അവസാന ​12 മണിക്കൂറിൽ വേണ്ടത്ര ചികിത്സ ലഭിച്ചില്ലെന്നും ജീവൻരക്ഷാ പ്രവർത്തനങ്ങൾ നടത്താതെ മരണത്തിനു​ വിട്ടുനൽകിയെന്നുമായിരുന്നു റിപ്പോർട്ടിലെ പരാമർശങ്ങൾ. ​​

മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട്​ നേരത്തെ ന്യൂറോ സർജനെ കസ്​റ്റഡിയിലെടുക്കുകയും അദ്ദേഹത്തിൻെറ ഓഫിസിൽ പരിശോധന നടത്തുകയും ചെയ്​തിരുന്നു. എന്നാൽ, അദ്ദേഹത്തിന്​ വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്​തുവെന്നായിരുന്നു ഡോക്​ടറുടെ വിശദീകരണം.

'അ​മി​ത മ​ദ്യാ​സ​ക്​​തി​യു​ടെ​യും ല​ഹ​രി​യു​ടെ​യും ബു​ദ്ധി​മു​ട്ടു​ക​ളും വി​ഷാ​ദ​വും ഡീ​ഗോ​യെ അ​ല​ട്ടി​യി​രു​ന്നു. അ​തി​ൽ​നി​ന്ന്​ മോ​ച​നം ന​ൽ​കാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു ഞ​ങ്ങ​ൾ. ശ​സ്​​ത്ര​​ക്രി​യ​ക്കു​ശേ​ഷം വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാ​ൻ അ​ദ്ദേ​ഹ​ത്തി​നാ​യി​രു​ന്നു നി​ർ​ബ​ന്ധം. അ​തു​കൊ​ണ്ടാ​ണ്​ വീ​ടി​നു സ​മീ​പ​ത്താ​യി പ്ര​ത്യേ​ക പ​രി​ച​ര​ണ​മൊ​രു​ക്കി​യ​ത്. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അ​പ​ക​ട​സാ​ധ്യ​ത കു​റ​ക്കാ​നു​ള്ള​തെ​ല്ലാം ചെ​യ്​​തു' -ഡോ​ക്​​ട​ർ പ​റ​ഞ്ഞു.

ത​ല​യി​ലെ ശ​സ്​​ത്ര​ക്രി​യ ആ​യി​രു​ന്നി​ല്ല മ​ര​ണ​കാ​ര​ണം. വി​ദ​ഗ്​​ധ​രാ​യ ആ​റ്​ ഡോ​ക്​​ട​ർ​മാ​രാ​ണ്​ ഡീ​ഗോ​യെ പ​രി​ശോ​ധി​ച്ച​ത്. ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സ​യും പ​രി​ച​ര​ണ​വും ആ​ശു​പ​ത്രി വി​ട്ട ശേ​ഷം ഒ​രു​ക്കി​യി​രു​ന്നു. ആ​ശു​പ​ത്രി​യാ​യി​ത​ന്നെ റീ​ഹാ​ബ്​ സെൻറ​ർ ഒ​രു​ക്കി. ഡീ​ഗോ​ക്കാ​യി ഏ​റ്റ​വും ന​ന്നാ​യി​ത​ന്നെ ജോ​ലി​ചെ​യ്​​തുവെന്നും ഡോക്​ടർ വ്യക്​തമാക്കിയിരുന്നു.

എന്നാൽ, വിദഗ്​ധ സംഘത്തിൻെറ അന്വേഷണത്തിൽ മതിയായ പരിചരം ലഭിച്ചില്ലെന്ന്​​ മനസ്സിലാക്കുകയും ഇവർക്കെതിരെ കേസെടുക്കുകയുമായിരുന്നു. എട്ട്​ മുതൽ 25 വർഷം വരെ തടവ്​ ലഭിക്കാവുന്ന കുറ്റങ്ങളാണ്​ ഇവർക്കുമേൽ ചുമത്തിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Diego Maradona
News Summary - Maradona's death: Seven people, including a doctor, will be questioned today
Next Story