മറഡോണയുടെ അവസാനത്തെ ആഗ്രഹം ഇതായിരുന്നു...
text_fieldsബ്വേനസ് എയ്റിസ്: ബുധനാഴ്ച അന്തരിച്ച ഇതിഹാസ ഫുട്ബാളർ ഡീഗോ മറഡോണയുടെ അവസാനത്തെ ആഗ്രഹം എന്തായിരുന്നു? തെൻറ 60ാം ജന്മദിനാഘോഷത്തിന് തൊട്ടുമുമ്പ് ഡീഗോ അക്കാര്യം കുടുംബാംഗങ്ങളോട് വ്യക്തമാക്കിയിരുന്നതായി അദ്ദേഹവുമായി ഏറെ അടുപ്പമുള്ള മാധ്യമപ്രവർത്തകൻ മാർട്ടിൻ അരെവാലോ വെളിപ്പെടുത്തി. മരിച്ചാൽ, തെൻറ ശരീരം എംബാം ചെയ്ത് സൂക്ഷിക്കണമെന്നായിരുന്നു ഫുട്ബാൾ ജീനിയസിെൻറ അവസാനത്തെ ആഗ്രഹം. കേടുകൂടാതെയിരിക്കുന്ന മൃതദേഹം ആരാധകർക്ക് കാണുന്നതിനായാണ് ഡീഗോ ഇത്തരമൊരു ആഗ്രഹം പ്രകടിപ്പിച്ചെതന്ന് അരെവാലോ ടി.വൈ.സി സ്പോർട്സിനോട് പറഞ്ഞു.
'പ്രതിമ നിർമിക്കുന്നതിനെക്കുറിച്ച് പരാമർശിച്ചപ്പോഴാണ് അതുവേണ്ടെന്നും മൃതശരീരം എംബാം ചെയ്താൽ മതിയെന്നും അദ്ദേഹം പറഞ്ഞത്. എക്കാലവും ആരാധകർക്കൊപ്പം ഉണ്ടായിരിക്കണമെന്ന് ഡീഗോ ആഗ്രഹിച്ചിരുന്നതായും അരെവാലോ പറഞ്ഞു. എന്നാൽ, ഇതുസംബന്ധിച്ച് മറഡോണയുമായി ബന്ധപ്പെട്ട വൃത്തങ്ങളൊന്നും ഔേദ്യാഗികമായി പ്രതികരിച്ചിട്ടില്ല. ഡീഗോയുടെ മൃതദേഹം വ്യാഴാഴ്ച സംസ്കരിച്ചിരുന്നു.
അർജൻറീനയുടെ ചരിത്രത്തിൽ മുമ്പ് മൂന്നുപേരുടെ മൃതദേഹം മാത്രമാണ് എംബാം ചെയ്ത് സൂക്ഷിച്ചിട്ടുള്ളത്. മുൻ മിലിറ്ററി ജനറൽ ജോസ് ഡി സാൻ മാർട്ടിൻ, മുൻ പ്രസിഡൻറ് യുവാൻ ഡൊമിൻഗോ പെറോൺ, അദ്ദേഹത്തിെൻറ ഭാര്യ എന്നിവരുടെ മൃതദേഹങ്ങളാണ് എംബാം ചെയ്ത് സൂക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.