Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമാർക്കോ ലെസ്‌കോവിച്ച്...

മാർക്കോ ലെസ്‌കോവിച്ച് ബ്ലാസ്‌റ്റേഴ്‌സിൽ തുടരും

text_fields
bookmark_border
മാർക്കോ ലെസ്‌കോവിച്ച് ബ്ലാസ്‌റ്റേഴ്‌സിൽ തുടരും
cancel
Listen to this Article

കൊച്ചി: ക്രൊയേഷ്യൻ പ്രതിരോധ താരം മാർക്കോ ലെസ്‌കോവിച്ചുമായുള്ള കരാർ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌.സി നീട്ടി. 2024 വരെ ലെസ്‌കോവിച്ച്‌ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകും.

ജി.എൻ.കെ ഡൈനാമോ സാഗ്രെബിൽ (ഡൈനാമോ സാഗ്രെബ്‌) നിന്നാണ്‌ ലെസ്‌കോവിച്ച്‌ ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്‌. സീസണിൽ 21 മത്സരങ്ങളിൽ ഇറങ്ങി. 2014ൽ അർജന്റീനക്കെതിരെ ക്രൊയേഷ്യൻ സീനിയർ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചിരുന്നു.

സെന്റർ ബാക്ക്, ലെഫ്റ്റ് ബാക്ക്, ഡിഫൻസിവ് മിഡ്ഫീൽഡർ എന്നീ നിലകളിൽ കളിക്കും. കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം തുടരുന്നതിന്റെ ആവേശത്തിലാണ്‌ താനെന്നും ഈ സീസണിന്റെ ലക്ഷ്യം കപ്പ്‌ മാത്രമാണെന്നും ലെസ്‌കോവിച്ച് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BlastersMarco Leskovic
News Summary - Marco Leskovic will remain in the Blasters
Next Story