ചെൽസിയെ അവരുടെ തട്ടകത്തിൽ കയറി നാണംകെടുത്തി വോൾവ്സ് (4-2) ; വെസ്റ്റ്ഹാമിനെ തകർത്ത് മാഞ്ചസ്റ്റർ യുനൈറ്റഡ് (3-0)
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിൽ പത്താമത്തെ തോൽവി ഏറ്റുവാങ്ങി ചെൽസി. സ്വന്തം തട്ടകമായ സ്റ്റംഫോർ്ഡ് ബ്രിഡ്ജിൽ വോൾവ്സിനെതിരെയാണ് 4-2 ന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയത്. ബ്രസീലിയൻ താരം മാത്യൂസ് കുന്യ നേടിയ ഹാട്രിക്കാണ് വോൾവ്സിന്റെ ജയം അനായസമാക്കിയത്.
കഴിഞ്ഞ മത്സരത്തിൽ ലിവർപൂളിനോട് 4-1 ന്റെ തോൽവി വാങ്ങിയതിന്റെ ക്ഷീണം മാറും മുൻപാണ് പോയിന്റ് പട്ടികയിൽ തങ്ങളെക്കാൾ പുറകിലുള്ള വോൾവ്സിനോട് കീഴടങ്ങിയത്. ഈ ജയത്തോടെ ചെൽസിയെ പിന്തള്ളി വോൾസ് പട്ടികയിൽ പത്താം സ്ഥാനത്തെത്തി.
19ാം മിനിറ്റിൽ കോൾ പാൽമറിലൂടെ ചെൽസിയാണ് ആദ്യം ലീഡെടുക്കുന്നത്. എന്നാൽ 22ാം മിനിറ്റിൽ മാത്യൂസ് കുന്യ വോൾവ്സിനായി സമനില ഗോൾ നേടി. ആദ്യ പകുതിയുടെ അവസാനം 43ാം മിനിറ്റിൽ ചെൽസിയുടെ പ്രതിരോധതാരം അക്സൽ ഡിസാസിയുടെ സെൽഫ് ഗോളിലൂടെ വോൾവ്സ് ലീഡെടുത്തു (2-1).
63ാം മിനിറ്റിൽ മാത്യു കുന്യ രണ്ടാമത്തെ ഗോളും നേടി ലീഡ് വർധിപ്പിച്ചു (3-1). 82ാം മിനിറ്റിൽ വോൾവ്സിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് കുന്യാ ഹാട്രിക് തികച്ചു (4-1). 86ാം മിനിറ്റിൽ തിയാഗോ സിൽവ ചെൽസിക്കായി ഗോൾ കണ്ടത്തിയെങ്കിലും വോൾവ്സ് വിജയാഘോഷം തുടങ്ങി കഴിഞ്ഞിരുന്നു.
മറ്റൊരു മത്സരത്തിൽ അല്കസാൻഡ്രോ ഗർനാചോയുടെ ഇരട്ടഗോൾ മികവിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന് തകർപ്പൻ ജയം. ഓൾഡ് ട്രാഫോര്ഡിൽ വെസ്റ്റ് ഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് കീഴടക്കിയത്. ജയത്തോടെ വെസ്റ്റ് ഹാമിനെ മറികടന്ന് പട്ടികയിൽ ആറാമതെത്തി മാഞ്ചസ്റ്റർ യുനൈറ്റഡ്. 23ാം മിനിറ്റിൽ റാസമസ് ഹൊയ്‍ലുണ്ടാണ് യുണൈറ്റഡിനായി ആദ്യ ലീഡെടുക്കുന്നത്.
പ്രീമിയർ ലീഗിൽ തുടർച്ചയായി നാലാം മത്സരത്തിലും ഗോൾ കണ്ടെത്തിയ ഹൊയിലുണ്ടിന്റെ സീസണിലെ പത്താമത്തെ ഗോളാണിത്. ഒരു ഗോളിന്റെ ലീഡുമായി രണ്ടാം പകുതി ആരംഭിച്ച യുനൈറ്റഡിനായി 49ാം മിനിറ്റിലാണ് അലക്സാൻട്രോ ഗർനാചോ ഗോൾ നേടി. 85ാം മിനിറ്റിൽ രണ്ടാമത്തെ ഗോളും നേടി മാഞ്ചാസ്റ്റർ യുനൈറ്റഡിന് വ്യക്തമായ മാർജിനിൽ വിജയം (3-0) ഉറപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.