4-0ത്തിന് ടീം ജയിച്ചിട്ടും കാര്യമുണ്ടായില്ല; പി.എസ്.ജി കോച്ച് പുറത്ത്
text_fieldsപാരിസ്: ടീം തോറ്റു തുന്നംപാറുേമ്പാൾ കോച്ചിനെ പുറത്താക്കൽ പതിവാണ് ഫുട്ബാളിൽ. എന്നാൽ, അവസാന മത്സരത്തിൽ വരെ വമ്പൻ ജയവുമായി മുന്നോട്ടു പോകുേമ്പാൾ കോച്ചിന്‍റെ തൊപ്പിതെറിക്കണമെങ്കിൽ മറ്റെന്തങ്കിലും കാരണം വേണം. പി.എസ്.ജി ടീമിൽ എന്താണ് സംഭവിക്കുന്നതെന്ന് ചോദിക്കുകയാണ് ആരാധകർ.
സ്ട്രസ് ബർഗിനെതിരായ മത്സരത്തിൽ 4-0ത്തിന് പി.എസ്.ജി തകർപ്പൻ ജയം നേടിയതിനു പിന്നാലെയാണ് മാനേജ്മെന്റ് കോച്ച് തോമസ് ടൂക്കലിനെ പുറത്താക്കുന്നത്. കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ലീഗിൽ പി.എസ്.ജിയെ ചാമ്പ്യന്മാരാക്കുകയും ചാമ്പ്യസ് ലീഗിൽ ഫൈനൽ വരെ എത്തിക്കുകയും ചെയ്തിട്ടും കോച്ചിന്‍റെ 'വിധി'യിൽ മാറ്റമൊന്നും ഉണ്ടായില്ല. ഈ സീസണിൽ ചാമ്പ്യസ് ലീഗിൽ ടീമിനെ നോകൗട്ടിലെത്തിക്കുകയും ചെയ്തിരുന്നു.
2018-ലാണ് പി.എസ്.ജി ടുക്കെലിനെ പരിശീലകനായി നിയമിക്കുന്നത്. ക്ലബ്ബിനെ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിച്ച പരിശീലകനെന്ന നേട്ടം ടുക്കെലിനായിരുന്നു.
നിലവില്‍ ഫ്രഞ്ച് ലീഗില്‍ മൂന്നാം സ്ഥാനത്താണ് പി.എസ്.ജി. പക്ഷേ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ലിയോണിനെക്കാള്‍ വെറും ഒരു പോയിന്‍റ് മാത്രം പിന്നിലാണ്. മാനേജ്മെന്റുമായുള്ള പിണക്കാണ് കോച്ചിനെ പുറത്താക്കലിന് കാരണമായതെന്നാണ് വിശദീകരണം.
127 മത്സരത്തിൽ 95 ലും ടൂക്കെൽ പരിശീലിപ്പിച്ച പി.എസ്.ജി ടീം ജയിച്ചിട്ടുണ്ട്.
ടുക്കെലിന് പകരം മൗറീസിയോ പോച്ചെട്ടിനോ ക്ലബ്ബിന്‍റെ പരിശീലക സ്ഥാനത്തെത്തിയേക്കും. പി.എസ്.ജിയുടെ മുൻ താരം കൂടിയാണ് മൗറീസിയോ പോച്ചെട്ടിനോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.