ബിൽബാവോയിൽ ബാഴ്സക്ക് മെംഫിസ് രക്ഷകൻ
text_fieldsമഡ്രിഡ്: ഒരു ഗോളിന് പിന്നിൽനിന്ന് തോൽവിയുമായി മുഖാമുഖം നിന്ന ഘട്ടത്തിൽ ഗോളടിച്ച് രക്ഷക വേഷമണിഞ്ഞ് മെംഫിസ് ഡിപെ. ശനിയാഴ്ച രാത്രി അത്ലറ്റിക് ബിൽബാവോയെ അവരുടെ തട്ടകത്തിൽ നേരിട്ടപ്പോഴാണ് രണ്ടാം പകുതിയിൽ നേടിയ ഗോളിന് ബാഴ്സ സമനിലയും പോയിന്‍റ് പട്ടികയിൽ ഒന്നാംസ്ഥാനവും സ്വന്തമാക്കിയത്.
കഴിഞ്ഞ ആഴ്ച റയൽ സോസീദാദിനെതിരെ ഇറക്കിയ അതേ നിരയുമായാണ് ബാഴ്സ ഇറങ്ങിയത്. ഡീപെക്കൊപ്പം മുൻനിരയിൽ ഗ്രീസ്മാനും ബ്രെത്വെയ്റ്റും ഇറങ്ങി. ആദ്യ 11 മിനിറ്റിനിടെ ഇരുവശത്തും പിറന്ന സുവർണാവസരങ്ങൾ ഗോളായില്ല. ബാഴ്സക്കായി ഡീപെ ലക്ഷ്യത്തിനരികെ എത്തിയപ്പോൾ അത്ലറ്റിക് താരം സാൻസെറ്റ് അടിച്ചത് ക്രോസ്ബാറിൽ തട്ടി മടങ്ങി. കടുത്ത സമ്മർദമുയർത്തിയ ആതിഥേയർക്ക് മുന്നിൽ ബാഴ്സയെ ശരിക്കുംകുരുക്കി പാതിവഴിയിൽ ജെറാർഡ് പിക്വെ പരിക്കേറ്റ് മടങ്ങി. അതിനിടെ കോർണറിന് തലവെച്ച് ഇനിഗോ മാർടിനെസ് അത്ലറ്റികോയെ മുന്നിലെത്തിച്ചു.
നിറംകെട്ട പ്രകടനവുമായി ബാഴ്സ മൈതാനത്ത് ഉഴറുന്നതുകണ്ട് ബ്രെത്വെയ്റ്റിനെയും പെഡ്രിയെയും പിൻവലിച്ച് 18കാരൻ യൂസുഫ് ഡെമിറിനെയും സെർജി റോബർട്ടോയെയും കൊണ്ടുവന്നത് ഫലംകണ്ടു. റോബർട്ടോ നൽകിയ പാസിലായിരുന്നു ഡീപെ ഗോൾ. ഇതോടെ രണ്ടു കളി പൂർത്തിയാക്കിയ കറ്റാലൻമാർക്ക് നാലുപോയിന്‍റായി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.