മെസ്സിയും റൊണാൾഡോയും പിന്നിൽ; ലെവന്‍ഡോവ്സ്‌കി ഫിഫയുടെ മികച്ച താരം
text_fieldsസൂറിച്ച്: 2019ലെ ഫിഫ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച പുരുഷ ഫുട്ബാളര്‍ പുരസ്കാരം ബയേണ്‍ മ്യൂണിക്കിെൻറ പോളണ്ട് താരം റോബര്‍ട്ടോ ലെവന്‍ഡോവ്സ്‌കിക്ക്. യുവൻറസിെൻറ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബാഴ്സലോണയുടെ അര്‍ജൻറീന താരം ലയണല്‍ മെസ്സി എന്നിവരെ പിന്തള്ളിയാണ് ലെവൻഡോവ്സ്കി പുരസ്കാരത്തിന് അർഹനായത്.
13 വർഷത്തിനിടെ മെസ്സിയും റൊണാൾഡോയുമല്ലാതെ ഫിഫ പുരസ്കാരം നേടുന്ന രണ്ടാമത്തെ താരമാണ് ഈ പോളണ്ടുകാരൻ. 2018ൽ ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചാണ് ഈ നേട്ടം കരസ്ഥമാക്കിയത്. ഫിഫ അംഗരാജ്യങ്ങളിലെ ദേശീയ ടീമുകളുടെ പരിശീലകർ, ക്യാപ്റ്റൻമാർ, തിരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവർത്തകർ എന്നിവരുടെ വോട്ടും (75%) ആരാധകവോട്ടും (25%) അടിസ്ഥാനമാക്കിയാണ് പുരസ്കാര ജേതാക്കളെ നിർണയിക്കുന്നത്.
കഴിഞ്ഞ സീസണിൽ യൂറോപ്പിലെ ടോപ് സ്‌കോററായിരുന്നു ലെവന്‍ഡോവ്സ്‌കി. ബയേണിനൊപ്പം കഴിഞ്ഞ സീസണില്‍ ജര്‍മന്‍ കപ്പും ജര്‍മന്‍ ലീഗും ഒപ്പം ചാമ്പ്യന്‍സ് ലീഗും സ്വന്തമാക്കി. 47 മത്സരങ്ങളിൽനിന്ന് 55 ഗോളുകളാണ് നേടിയത്. അതിനാല്‍ മെസ്സിയേയും റൊണാള്‍ഡോയെയും മറികടന്ന് ലെവന്‍ഡോവ്സ്‌കി പുരസ്‌കാരം നേടുമെന്ന് കാൽപന്തുകളിയിലെ വിശകലന വിദഗ്ധർ നേരത്തെ സാധ്യത പ്രഖ്യാപിച്ചിരുന്നു. അതേവിധത്തിൽ തന്നെ പോളണ്ട് താരം ജേതാവുമായി. 32കാരനായ താരം പുതിയ സീസണിലും അതിശയകരമായ ഫോം തുടരുകയാണ്. ബുധനാഴ്ച ബുണ്ടസ്ലിഗയിൽ 250ാം ഗോൾ നേടി ബയേണിനെ വിജയത്തിലേക്ക് നയിച്ചു.
ലൂസി ബ്രോണ്‍സ് (മാഞ്ചസ്റ്റർ സിറ്റി–ഇംഗ്ലണ്ട്) മികച്ച വനിത താരമായി തെരഞ്ഞെടുക്കപ്പെട്ടു. ലിവര്‍പൂര്‍ മാനേജര്‍ യുര്‍ഗന്‍ ക്ലോപ്പ് മികച്ച കോച്ചിനുള്ള പുരസ്കാരത്തിന് അര്‍ഹനായി. മികച്ച വനിതാ പരിശീലക നെതർലാൻഡ്സ് കോച്ച് സറീന വീഗ്‍മാനാണ്.
മികച്ച ഗോളിനുള്ള പുസ്കാസ് പുരസ്കാരം ടോട്ടനത്തിെൻറ സൺ ഹ്യൂങ്മിന്‍ നേടി. കുട്ടികളിലെ ദാരിദ്ര്യത്തെ ചെറുക്കാനുള്ള കാരുണ്യ പ്രവർത്തനങ്ങൾക്ക് മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ ഇംഗ്ലീഷ് താരം മാർക്കസ് റാഷ്‌ഫോർഡിന് ഫിഫ ഫൗണ്ടേഷൻ അവാർഡ് ലഭിച്ചു. അദ്ദേഹത്തിെൻറ സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളെ പിന്തുണക്കാൻ ഫിഫ ഒരു ലക്ഷം യു.എസ് ഡോളർ സംഭാവന ചെയ്യും.
Heung-Min Son wins the Puskas award at FIFA's #TheBest for his incredible goal against Burnley 💪
— Goal (@goal) December 17, 2020
On replay forever 🤑pic.twitter.com/Rdi54ENOt4
മറ്റു പുരസ്കാരങ്ങൾ:
മികച്ച ഗോളി (വനിത): സാറ ബുഹാദി (ഒളിംപിക് ലിയോണെ – ഫ്രാൻസ്)
മികച്ച ഗോളി (പുരുഷൻ): മാനുവൽ ന്യൂയർ (ബയൺ മ്യൂണിക് – ജർമനി)
ഫാൻ പുരസ്കാരം: മാരിവാൾഡോ ഫ്രാൻസിസ്കോ ഡാ സിൽവ
ഫിഫ ഫെയർ പ്ലേ അവാർഡ്: മാറ്റിയ ആഗ്നസ് (ഇറ്റലി)
ഫിഫ ലോക ഇലവൻ:
ഗോളി: അലിസൻ ബെക്കർ (ലിവർപൂൾ)
ഡിഫൻഡേഴ്സ്: ട്രെൻറ് അലക്സാണ്ടർ അർനോൾഡ്, വിർജിൽ വാൻദെയ്ക് (ഇരുവരും ലിവർപൂൾ), സെർജിയോ റാമോസ് (റയൽ മാഡ്രിഡ്), അൽഫോൻസോ ഡേവിസ് (ബയേൺ മ്യൂണിക്).
മിഡിൽഫീൽഡ്: ജോഷ്വ കിമ്മിച്ച് (ബയേൺ മ്യൂണിക്), കെവിൻ ഡിബ്രുയ്ൻ (മാഞ്ചസ്റ്റർ സിറ്റി), തിയാഗോ അൽകാൻട്ര (ലിവർപൂൾ).
ഫോർവേർഡ്: ലയണൽ മെസ്സി (ബാഴ്സലോണ), ക്രിസ്റ്റ്യാനോ റൊണാൾഡോ (യുവൻറസ്), റോബര്‍ട്ടോ ലെവൻഡോവ്സ്കി (ബയേൺ മ്യൂണിക്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.