ഫോബ്സ് സമ്പന്ന പട്ടിക: ക്രിസ്റ്റ്യാനോയെ പിന്തള്ളി മെസ്സി ഒന്നാമത്
text_fieldsലണ്ടൻ: ഗോളടിപോലെതന്നെ സമ്പാദ്യത്തിലും മെസ്സി - ക്രിസ്റ്റ്യാനോ പോരാട്ടമാണ്. ഫോബ്സിെൻറ ഒാരോ പട്ടികയിലും ഒന്നാം സ്ഥാനക്കാരൻ മാറിമറിയുന്നു.
കഴിഞ്ഞ ദിവസം പുറത്തുവിട്ട 2020 കലണ്ടർ വർഷത്തിലെ സമ്പന്നരിൽ ക്രിസ്റ്റ്യാനോയെ മറികടന്ന് മെസ്സി ഒന്നാമത്. ബാഴ്സലോണയുമായി പുതിയ കരാർ ഒപ്പുവെച്ചില്ലെങ്കിലും അർജൻറീന താരത്തിെൻറ പണസഞ്ചിക്ക് കനംകൂടുന്നേയുള്ളൂവെന്നാണ് റിപ്പോർട്ട്.
12.6 കോടി ഡോളർ (927 കോടി രൂപ)യാണ് മെസ്സിയുടെ സമ്പാദ്യം. പൗണ്ടിൽ കണക്കാക്കിയാൽ 9.8 കോടി. 10 കോടി ക്ലബിലേക്ക് ഇൗ വർഷം പൂർത്തിയാവും മുേമ്പ എത്തുമെന്ന് ചുരുക്കം. 9.2 കോടി ഡോളർ ക്ലബിൽനിന്നുള്ള വേതനമായും, 3.4 കോടി ബ്രാൻഡിങ്ങിലൂടെയുമാണ് മെസ്സിയുടെ വരുമാനം.
മുൻവർഷം ഒന്നാമതായിരുന്ന ക്രിസ്റ്റ്യാനോ ഇക്കുറി രണ്ടാം സ്ഥാനത്താണ്. 11.7 കോടി ഡോളർ (860കോടി രൂപ)യാണ് യുവൻറസ് താരത്തിെൻറ വരുമാനം. ഏഴു കോടി പ്രതിഫലവും, 4.7 കോടി ബ്രാൻഡിങ്ങും വഴി.
പി.എസ്.ജി താരങ്ങളായ ബ്രസീലിെൻറ നെയ്മറും (96 ദശലക്ഷം ഡോളർ) ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയുമാണ് (42 ദശലക്ഷം ഡോളർ) മൂന്നും നാലും സ്ഥാനത്ത്.
ലോകത്തിലെ പണക്കൊഴുപ്പേറിയ ലീഗ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് തന്നെയാണെങ്കിലും മൂന്ന് കളിക്കാർ മാത്രമാണ് ആദ്യ പത്തിലുള്ളത്. ലിവർപൂളിെൻറ സൂപ്പർ താരം മുഹമ്മദ് സലാഹും (37 ദശലക്ഷം ഡോളർ) മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ പോൾ പോഗ്ബയും (34 ദശലക്ഷം ഡോളർ) യഥാക്രമം അഞ്ച്, ആറ് സ്ഥാനങ്ങളിലെത്തി. യുനൈറ്റഡ് ഗോൾകീപ്പർ ഡേവിഡ് ഡിഹിയയാണ് (27 ദശലക്ഷം ഡോളർ) ആദ്യ 10ലെ അവശേഷിക്കുന്ന പ്രീമിയർ ലീഗ് താരം.
ബാഴ്സേലാണയുടെ അേൻറായിൻ ഗ്രീസ്മാൻ (7), റയൽ മഡ്രിഡിെൻറ ഗാരത് ബെയ്ൽ (8), ബയേൺ മ്യൂണിക്കിെൻറ റോബർട് ലെവൻഡോസ്കി (9) എന്നിവരാണ് ടോപ് ടെനിലെ മറ്റ് താരങ്ങൾ.
മെസ്സി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് കൂടുമാറിയേക്കുമെന്ന് കനത്ത അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. ടീം വിടാൻ താൽപര്യപ്പെടുന്നതായി മെസ്സി ക്ലബ് മാനേജ്മെൻറിന് കത്ത് നൽകിയതോടെയായിരുന്നു ഇതിെൻറ ആരംഭം.
തുടക്കത്തിൽ ഒരു ഒത്തുതീർപ്പിനും വഴങ്ങാതിരുന്ന മെസ്സി വമ്പൻ തുക റിലീസ് േക്ലാസായി ആവശ്യപ്പെട്ടുകൊണ്ടുള്ള ബാഴ്സയുടെ കടുത്ത തീരുമാനത്തിനുമുമ്പിൽ മുട്ടുമടക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.