Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightക്രിസ്റ്റ്യാനോയുടെ...

ക്രിസ്റ്റ്യാനോയുടെ ഇൻസ്റ്റഗ്രാം റെക്കോഡ് സ്വന്തം പേരിലാക്കി മെസ്സി; പുതിയ റെക്കോഡ്

text_fields
bookmark_border
messi cristiano 09876
cancel

ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഇൻസ്റ്റഗ്രാമിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് തന്‍റെ പേരിലാക്കി അർജന്‍റീന നായകൻ ലയണൽ മെസ്സി. ലോകകപ്പ് നേട്ടത്തിന് പിന്നാലെ മെസ്സി പങ്കുവെച്ച ചിത്രം, ഇൻസ്റ്റഗ്രാമിൽ ഒരു കായികതാരത്തിന്‍റെ ഏറ്റവും കൂടുതൽ ലൈക്ക് ചെയ്യപ്പെട്ട പോസ്റ്റായി.

ഫ്രാൻസിനെതിരായ ഫൈനൽ പോരാട്ടത്തിന് പിന്നാലെ ലുസൈൽ സ്റ്റേഡിയത്തിൽ ലോകകിരീടം കൈകളിലേന്തി നിൽക്കുന്ന ചിത്രമാണ് മെസ്സി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. 5.35 കോടി പേരാണ് ഇതുവരെ ചിത്രം ലൈക് ചെയ്തത്. ഇതാണ് ഒരു കായികതാരത്തിന്‍റെ ഏറ്റവും കൂടുതൽ ലൈക്ക് ചെയ്യപ്പെട്ട പോസ്റ്റ്.


ലോകകപ്പിന് മുന്നോടിയായി മെസ്സിയോടൊപ്പമുള്ള ചിത്രം ക്രിസ്റ്റ്യാനോ പങ്കുവെച്ചിരുന്നു. ഇരുവരും ചേർന്ന് ചെസ്സ് കളിക്കുന്ന ചിത്രമായിരുന്നു അത്. 4.2 കോടി പേർ ലൈക് ചെയ്ത ഈ ചിത്രമായിരുന്നു ഇതുവരെ ഏറ്റവും കൂടുതൽ ലൈക് നേടിയിരുന്നത്. ഈ റെക്കോഡാണ് മെസ്സി സ്വന്തമാക്കിയത്. എന്നാൽ, ഇതേ ചിത്രം മെസ്സി പങ്കുവെച്ചത് 3.24 കോടി പേരാണ് ലൈക് ചെയ്തത്.


അതേസമയം, ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള താരം ക്രിസ്റ്റ്യാനോ തന്നെയാണ്. 51.9 കോടി പേരാണ് ക്രിസ്റ്റ്യാനോയെ പിന്തുടരുന്നത്. 40.1 കോടിയാണ് മെസ്സിയുടെ ഫോളോവേഴ്സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cristiano RonaldoLionel Messi
News Summary - Messi breaks Ronaldo's Instagram record for most-liked post after World Cup win
Next Story