മെസ്സിക്ക് കളിക്കാനാവില്ല?; ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ അർജന്റീനക്ക് ആശങ്ക
text_fieldsലിമ: ലോകകപ്പ് യോഗ്യത മത്സരത്തിൽ പരാഗ്വെയെ നേരിടാനൊരുങ്ങുന്ന അർജന്റീനക്ക് ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ സാന്നിധ്യം നഷ്ടമാകുമെന്ന് ആശങ്ക. പരിശീലനത്തിനിറങ്ങിയപ്പോൾ പ്രയാസമൊന്നുമുണ്ടായില്ലെങ്കിലും താരം കളിക്കുന്ന കാര്യം സംശയത്തിലാണെന്ന് പരിശീലകൻ ലയണൽ സ്കലോണി പറഞ്ഞു. ‘ഞങ്ങൾക്ക് ഒരു പരിശീലന സെഷൻ കൂടിയുണ്ട്, ഒന്ന് കൂടി അവന് പ്രധാനമാണ്. അവനുമായി സംസാരിച്ച ശേഷം കളിക്കാൻ കഴിയുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്’, സ്കലോണി പറഞ്ഞു. വെള്ളിയാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 4.30നാണ് അർജന്റീന-പരാഗ്വെ മത്സരം.
അഞ്ച് ദിവസത്തിന് ശേഷം പെറുവുമായും മത്സരമുള്ളതിനാൽ പൂർണമായി ഫിറ്റല്ലാത്ത മെസ്സിയെ കളിപ്പിക്കാതിരിക്കാൻ സാധ്യതയേറെയാണ്. മെസ്സി കളിച്ചില്ലെങ്കിൽ മാഞ്ചസ്റ്റർ സിറ്റി താരം ജൂലിയൻ അൽവാരസിനെയും ഇന്റർ മിലാന്റെ ലൗട്ടറോ മാർട്ടിനസിനെയും മുന്നേറ്റത്തിൽ കളിപ്പിക്കാനാണ് സ്കലോണിയുടെ പദ്ധതി.
ശനിയാഴ്ച മേജർ ലീഗിൽ ഇന്റർ മയാമിക്കായി രണ്ടാം പകുതിയിൽ പകരക്കാരനായാണ് മെസ്സി ഇറങ്ങിയത്. സെപ്റ്റംബർ മൂന്ന് മുതൽ 37 മിനിറ്റ് മാത്രമാണ് അർജന്റീനക്കാരൻ ക്ലബിനായി കളിച്ചത്. ലോകകപ്പ് യോഗ്യത റൗണ്ടിൽ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച അർജന്റീന ബ്രസീലിനൊപ്പം ആറ് പോയന്റുമായി പട്ടികയിൽ ഒന്നാമതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.