കിരീടനേട്ടം കുടുംബത്തിനും രാജ്യത്തിനും മറഡോണക്കും സമർപ്പിച്ച് മെസ്സി
text_fieldsബ്വേനസ് എയ്റിസ്: കോപ അമേരിക്കയിലെ ചരിത്രമെഴുതിയ കിരീടനേട്ടം കുടുംബത്തിനും തന്‍റെ രാജ്യത്തിനും അന്തരിച്ച ഇതിഹാസതാരം ഡീഗോ മറഡോണക്കും സമർപ്പിച്ച് അർജന്‍റീന നായകൻ ലയണൽ മെസ്സി. എവിടെയായിരുന്നാലും ഡീഗോ തങ്ങൾക്കുമേൽ പ്രോത്സാഹനം ചൊരിഞ്ഞിട്ടുണ്ടാകുമെന്നും ഇൻസ്റ്റഗ്രാമിൽ മെസ്സി എഴുതി.
'ഈ വിജയം എന്‍റെ കുടുംബത്തിന് സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കളത്തിൽ കരുത്തോടെ തുടരാൻ എനിക്ക് എല്ലായ്പോഴും അവർ ഊർജം പകരുന്നു. ഞാൻ ഒരുപാട് സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്കും ഈ വിജയം സമർപ്പിക്കുന്നു. എല്ലാറ്റിലുമുപരി ഈ മഹാമാരിക്കാലത്തേറ്റ തിരിച്ചടികൾക്കു നടുവിലും ഞങ്ങളെ പിന്തുണക്കുകയും ഒപ്പംനിൽക്കുകയും ചെയ്ത നാലരക്കോടി അർജന്‍റീനക്കാർക്കും ഈ മഹദ് വിജയം സമർപ്പിക്കുന്നു' -മെസ്സി കുറിച്ചു.
ഒരുലക്ഷത്തോളം കോവിഡ് മരണങ്ങൾ സംഭവിച്ച അർജന്‍റീനയിൽ രോഗവ്യാപനത്തെ തുടർന്ന് കോപ അമേരിക്കയുടെ ആതിഥ്യം മാറ്റിയിരുന്നു. ടൂർണമെന്‍റ് ബ്രസീലിൽ നടത്താൻ അവസാന ഘട്ടത്തിലാണ് തെക്കനമേരിക്കൻ ഫുട്ബാൾ അസോസിേയഷൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.