മെസ്സിയുടെ ഗോൾ വാറിൽ കുടുങ്ങി; അർജൻറീനക്ക് സമനില
text_fieldsബ്വോനസ് ഐറിസ്: ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങളിൽ അപരാജിത കുതിപ്പ് തുടർന്ന് അർജൻറീന. ബോക്ക ജൂനിയേഴ്സിെൻറ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അർജൻറീന പാരഗ്വായുമായി 1-1ന് സമനിലയിൽ കുരുങ്ങി.
ക്യാപ്റ്റൻ ലയണൽ മെസിയടക്കമുള്ള കളിക്കാർക്ക് പരിക്കേറ്റതിെൻറ ആശങ്കയിലായിരുന്നു അർജൻറീന. ലാ ലിഗയിലെ അവസാന മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ മെസിയുടെ പരിക്ക് പൂർണമായും ഭേദമായിരുന്നില്ല.
ലാറ്റിനമേരിക്കൻ മേഖലയിലെ യോഗ്യതാ റൗണ്ടിൽ മൂന്നാം ജയം തേടി അർജൻറീനയും രണ്ടാം ജയത്തിനായി പരാഗ്വായ്യും ബൂട്ടണിഞ്ഞു. 21ാം മിനിറ്റിൽ ആതിഥേയരെ ഞെട്ടിച്ച് എയ്ഞ്ചൽ റൊമേറോയുടെ പെനാൽറ്റിയിലൂടെ സന്ദർശകർ ലീഡ് നേടി. എന്നാൽ ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കേ നികോളസ് ഗോൺസാലസ് ഹെഡർ ഗോളിലൂടെ അർജൻറീനയെ ഒപ്പമെത്തി. പകരക്കാരനായി ഇറങ്ങിയ ജിയോവനി ലോ സെൽസോയുടെ കോർണർ കിക്കാണ് ഗോളിന് വഴിയൊരുക്കിയത്. താരത്തിെൻറ ആദ്യ അന്താരാഷ്ട്ര ഗോളായിരുന്നു ഇത്.
പിറകിൽ പോയ ശേഷം മത്സരത്തിൽ അർജൻറീന ഉഗ്രൻ തിരിച്ചു വരവ് നടത്തി മത്സരത്തിൽ ആധിപത്യം സ്ഥാപിക്കുന്ന കാഴ്ചയാണ് കണ്ടത്. രണ്ടാം പകുതിയിൽ മെസ്സി ലക്ഷ്യം കണ്ടെങ്കിലും ഗോൾ വാറിൽ നിഷേധിക്കപ്പെട്ടു.
പരിക്കേറ്റ പലാസിയോക്ക് പകരമിറങ്ങിയ ടോട്ടൻഹാം മുന്നേറ്റ നിര താരം ലോ സെൽസോയുടെ വരവാണ് അർജൻറീനക്ക് ഊർജം പകർന്നത്. സമനില ഗോളിന് വഴിയൊരുക്കുകയും മെസ്സിയുടെ ശ്രമത്തിന് ചരട് വലിക്കുകയും ചെയ്ത താരം ദിവസം മനോഹരമാക്കി. 68 ശതമാനം പന്തടക്കത്തോടെ മത്സരം വരുതിയിലാക്കിയിരുന്ന അർജൻറീനയുടെ നാല് ഷോട്ടുകളാണ് എതിർ ടീം ഗോൾകീപ്പർ രക്ഷപ്പെടുത്തിയത്.
2015ൽ അർജൻറീനയോട് 6-1ന് നാണംകെട്ട ശേഷം ഇരുവരും ഏറ്റുമുട്ടിയ നാല് മത്സരങ്ങളിലും തോൽവി വഴങ്ങാതിരിക്കാൻ പാരാഗ്വായ്ക്കായി. അർജൻറീനക്കെതിരെ അവസാനം നടന്ന എട്ട് ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ പാരഗ്വായ് ജയിച്ചപ്പോൾ രണ്ടെണ്ണത്തിൽ മാത്രമാണ് തോറ്റത്.
മൂന്ന് മത്സരങ്ങളിൽ നിന്നും രണ്ട് ജയവും സമനിലയുമടക്കം ഏഴ് പോയൻറുമായി മേഖലയിൽ അർജൻറീന ഒന്നാമതെത്തി.രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയൻറുമായി ബ്രസീൽ തൊട്ട് പിറകിലുണ്ട്. ഒരു ജയവും രണ്ട് സമനിലയുമായി അഞ്ച് പോയൻറ് നേട്ടത്തോടെ എപാരഗ്വായ് അഞ്ചാമതാണ്.
ചൊവ്വാഴ്ച ലിമയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ അർജൻറീന പെറുവിനെ നേരിടുമ. അതേ ദിവസം ബൊളീവിയക്കെതിരെയാണ് പാരഗ്വായ്യുടെ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.