വീണിട്ടും വാണ് മെസ്സി; കയ്യടിച്ച് ഫുട്ബാൾ ലോകം VIDEO
text_fieldsനൂകാംപിലെ കഴിഞ്ഞ രാവിൽ ലയണൽ മെസ്സി പൂർണശോഭയോടെ ഉദിച്ചു. പ്രായം തൻെറ കാലുകളിലെ മാന്ത്രികതക്ക് വിലങ്ങിട്ടിട്ടില്ലെന്ന് മെസ്സി ഒരിക്കൽ കൂടി തെളിയിക്കുകയായിരുന്നു.
നാപ്പോളിക്കെതിരായ മത്സരത്തിലെ 23ാം മിനുട്ടിലാണ് മെസ്സിയുടെ ഗോൾ പിറന്നത്. ടീമിലെ 11പേരും പന്ത് സ്പർശിച്ച നീക്കത്തിലൊടുവിലാണ് മെസ്സി പോസ്റ്റിലേക്ക് നിറയൊഴിച്ചത്. ഗോൾ കുറിച്ചതോടെ ചാമ്പ്യൻസ്ലീഗിൽ ഏറ്റവുമധികം ടീമുകൾക്കെതിരെ ഗോൾനേടുന്ന താരമായും മെസ്സി മാറി. 35 ടീമുകൾക്കെതിരെയാണ് മെസ്സി ഗോൾ കുറിച്ചത്.
11 - All 11 @FCBarcelona players touched the ball in the build-up to their second goal against Napoli (Messi, 23'). Team.#UCL #BarçaNapoli pic.twitter.com/1kMKlIuuEJ
— OptaJorge (@OptaJorge) August 8, 2020
വലതുവിംഗിൽ നിന്നും മൂന്നുപേരെ മറികടന്ന് മുന്നേറിയ മെസ്സി പെനാൽറ്റി ബോക്സിനകത്ത് വീണെങ്കിലും ഞൊടിയിടക്കുള്ളിൽ എഴുന്നേറ്റ് മുന്നോട്ട് നീങ്ങി ഗോളിലേക്ക് നിറയൊഴിക്കുകയായിരുന്നു. മെസ്സി മാന്ത്രികതക്ക് മുമ്പിൽ നോക്കിനിൽക്കാൻ മാത്രമേ നാപ്പോളി പ്രതിരോധനിരക്കായുള്ളൂ.
മെസ്സിക്ക് അഭിനന്ദനവുമായി ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം സുനിൽ ഛേത്രി ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ചാമ്പ്യൻസ് ലീഗ് രണ്ടാം പാദത്തിൽ 3-1ന് നാപോളിയെ തോൽപിച്ച് ബാഴ്സലോണ ക്വാർട്ടറിൽ പ്രവേശിച്ചിരുന്നു. ആദ്യ പാദത്തിൽ നാപോളിയെ അവരുടെ തട്ടകത്തിൽ 1-1ന് തളച്ചിരുന്നതിനാൽ, ഇരുപാദങ്ങളിലുമായി 4-2ന് ജയിച്ചാണ് ബാഴ്സയുടെ പ്രയാണം.
برشلونة 2 × 0 نابولي | هددددددددددددددددددف ميسسسسسي 🎥😍😍😍
— GOAL24 (@GOALLLL32) August 8, 2020
#BarçaNapoli - #UCL
ــــــــــــــــــــــــــــــــــــــــــــ
Just Follow the Main Account @Faster__Goal pic.twitter.com/pP2aqGH5zJ
ഫൗളിനു പിന്നാലെ മുടന്തി നടന്ന മെസ്സിയുടെ പരിക്കിൽ ആശങ്കയില്ലെന്ന് കോച്ച് ക്വികെ സെറ്റ്യാൻ അറിയിച്ചിരുന്നു. 90 മിനിറ്റും കളിച്ച താരത്തിന് ക്വാർട്ടറിൽ കളിക്കാൻ ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.