Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
രണ്ടുവട്ടം മെസ്സി; വലൻസിയയെ വീഴ്​ത്തി ബാഴ്​സ- ലാ ലിഗ ചാമ്പ്യൻപട്ടം ആരും കൊണ്ടുപോകാം
cancel
Homechevron_rightSportschevron_rightFootballchevron_rightരണ്ടുവട്ടം മെസ്സി;...

രണ്ടുവട്ടം മെസ്സി; വലൻസിയയെ വീഴ്​ത്തി ബാഴ്​സ- ലാ ലിഗ ചാമ്പ്യൻപട്ടം ആരും കൊണ്ടുപോകാം

text_fields
bookmark_border

മഡ്രിഡ്​: രണ്ടു​വട്ടം ഗോളടിക്കുകയും ഒരു പെനാൽറ്റി നഷ്​ടപ്പെടുത്തുകയും ചെയ്​ത്​ ലയണൽ മെസ്സി വേറിട്ടുനിന്ന മത്സരത്തിൽ കരുത്തരായ വലൻസിയക്കെതിരെ ബാഴ്​സലോണക്ക്​ ജയം. നിർണായക പോരിൽ ജയം കുറിച്ചതോടെ ഒന്നാമതുള്ള അത്​ലറ്റികോ മഡ്രിഡുമായി പോയിന്‍റ്​ അകലം രണ്ടായി. ഗബ്രിയേൽ ഗോളടിച്ച്​ ആദ്യം തുടങ്ങിയത്​ വലൻസിയ ആണെങ്കിലും അടുത്തടുത്ത്​ രണ്ടുവട്ടം എതിർവല ചലിപ്പിച്ച്​ മെസ്സി കറ്റാലൻമാരെ മുന്നിലെത്തിച്ചു. അതിനിടെ ഗ്രീസ്​മാനും ലക്ഷ്യം കണ്ടതോടെ വിജയം ഉറപ്പാക്കിയ ബാഴ്​സയെ ഞെട്ടിച്ച്​ 83ാം മിനിറ്റിൻ സോളർ ഗോൾ നേടിയെങ്കിലും പിന്നീട്​ ഇരുവശത്തും ഗോൾ പിറന്നില്ല.

കഴിഞ്ഞ കളിയിൽ ദുർബലരായ ഗ്രനഡയോട്​ തോറ്റത്​ ബാഴ്​സയുടെ കിരീട മോഹങ്ങൾക്ക്​ തിരിച്ചടിയായിരുന്നുവെങ്കിലും എല്ലാ പഴുതുമടച്ചാണ്​ ഞായറാഴ്ച വലൻസിയ മുറ്റത്ത്​ ബൂട്ടുകെട്ടിയത്​. പെനാൽറ്റി ഗോളാക്കാതെ നഷ്​ടപ്പെടുത്തിയ മെസ്സി രണ്ടു വട്ടം പകരം ചോദിച്ചാണ്​ വലൻസിയക്കെതിരെ വിജയം ഉറപ്പാക്കിയത്​.

അത്​ലറ്റികോക്ക്​ 76ഉം റയൽ, ബാഴ്​സ ടീമുകൾക്ക്​ 74ഉം പോയിന്‍റാണുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LaligaLionel MessiBarcelona
News Summary - Messi keeps Barcelona in the title mix
Next Story