Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Lionel Messi
cancel
Homechevron_rightSportschevron_rightFootballchevron_rightഇതിഹാസം ഇനി പാരീസിൽ;...

ഇതിഹാസം ഇനി പാരീസിൽ; പി.എസ്.​ജിയുമായി ചർച്ച പൂർത്തിയായി

text_fields
bookmark_border

പാരിസ്​: ഇനി ഔദ്യോഗിക പ്രഖ്യാപനത്തിന്‍റെ കേവല പന്തകലം മാത്രം. അർജന്‍റീനയുടെ വിഖ്യാതതാരം ലയണൽ മെസ്സി ഫ്രഞ്ച്​ ലീഗിലെ മുൻനിരക്കാരായ പാരിസ്​ സെന്‍റ്​ ജെർമെയ്​ന്‍റെ കുപ്പായമണിയും. ക്ലബും താരവുമായി ഇക്കാര്യത്തിൽ നടത്തിയ ചർച്ച വിജയകരമായി പൂർത്തിയായി.

രണ്ടു വർഷത്തെ കരാറിലാണ്​ മെസ്സി പി.എസ്​.ജിയുമായി ഒപ്പുവെക്കുന്നത്​. മൂന്നാം വർഷത്തിലേക്ക്​ വേണമെങ്കിൽ കരാർ നീട്ടാമെന്ന ഉപാധി കൂടി ചേർത്താണ്​ താരവും ക്ലബും തമ്മിൽ ധാരണയിലെത്തിയത്​.

നൂകാമ്പിൽനിന്ന്​ പാർക്​ ഡി പ്രിൻസെസിലേക്ക്​ വൈകാതെ ഇതിഹാസതാരം കൂടുമാറും. കൂട്ടുകാരനായ നെയ്​മറിനും ഫ്രഞ്ച്​ യുവതാരം കിലിയൻ എംബാപ്പെക്കുമൊപ്പം മെസ്സി കൂടി അണിനിരക്കുന്ന തകർപ്പൻ മുന്നേറ്റങ്ങളിലേക്ക്​ ആവേശപൂർവം ലോകം കൺപാർക്കുന്ന ദിനങ്ങളാവുമിനി.

13ാം വയസ്സിൽ പന്തുതട്ടിത്തുടങ്ങിയ ബാഴ്​സലോണയുമായുള്ള കരാർ അവസാനിച്ച സാഹചര്യത്തിൽ മെസ്സിയുടെ അടുത്ത തട്ടകം പി.എസ്​.ജി ആയിരിക്കുമെന്ന്​ നേരത്തേ, സൂചനയുണ്ടായിരുന്നു. ഫ്രഞ്ച്​ ക്ലബ്​ ഉടമയായ ഖത്തർ അമീറിന്‍റെ സഹോദരൻ ഖാലിദ്​ ബിൻ ഹമദ്​ ബിൻ ഖലീഫ ആൽതാനി​ വാർത്ത നേരത്തേ സ്​ഥിരീകരിക്കുകയും ചെയ്​തു.

ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ​െമസ്സിക്കായുള്ള മത്സരത്തിൽനിന്ന്​ നേരത്തെ പിൻവാങ്ങിയതോടെ മെസ്സി പി.എസ്​.ജിക്കൊപ്പമാകുമെന്ന്​ ഏറക്കുറെ ഉറപ്പായിരുന്നു. വമ്പൻ പ്രതിഫലം നൽകേണ്ട താരത്തെ ഏറ്റെടുക്കാൻ ക്ലബുകളിൽ പലതിന്‍റെയും സാമ്പത്തിക സ്​ഥിതി അനുവദിക്കാത്തതാണ് പി.എസ്​.ജിക്ക്​​ അനുഗ്രഹമായത്​. 2003 മുതൽ ബാഴ്​സലോണ സീനിയർ ടീമിൽ ഇടംപിടിച്ച 34 കാരൻ 778 മത്സരങ്ങളിൽ 672 ഗോളുകൾ നേടിയിട്ടുണ്ട്​. ആറു തവണ ബാലൺ ഡി ഓർ ജേതാവായ മെസ്സിയും ബാഴ്​സയുമായുള്ള കരാർ ജൂലൈ ഒന്നിന്​ അവസാനിച്ചിരുന്നു.

കഴിഞ്ഞ സീസണോടെ ക്ലബിലെ പ്രശ്​നങ്ങളെ തുടർന്ന്​ ടീം വിടാൻ മെസ്സി ഒരുങ്ങിയിരുന്നുവെങ്കിലും ട്രാൻസ്​ഫർ വ്യവസ്​ഥകളിൽ കുരുങ്ങി. ഇത്തവണ കരാർ കാലാവധി അവസാനിച്ചതോടെ പകുതി തുക നൽകി നിലനിർത്താമെന്ന്​ ക്ലബ്​ സമ്മതിച്ചിരുന്നുവെങ്കിലും താരം വഴങ്ങിയില്ല.

സെർജിയോ റാമോസ്​, ജോർജിനോ വിജ്​നാൾഡം, ജിയാൻലൂയിജി ഡൊണാറുമ തുടങ്ങിയവർ നേരത്തെ പി.എസ്​.ജിയുമായി കരാറിലൊപ്പുവെച്ചിട്ടുണ്ട്​. ഇവർക്കു പിന്നാലെയാണ്​ പാരീസിലേക്ക്​ മെസ്സിയുടെ വരവ്​. ഇനി താരത്തെ ആ​േഘാഷമായി പി.എസ്​.ജി പാരീസിൽ അവതരിപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSGLionel MessiBarcelona
News Summary - Messi reaches agreement with PSG
Next Story