മെസ്സി - റൊണാൾഡോ മുഖാമുഖം; ചാമ്പ്യൻസ് ലീഗിൽ ഇത്തവണ ആവേശം കൂടും
text_fieldsസൂറിക്: ചാമ്പ്യൻസ് ലീഗ് ഗ്രൂപ് പോരാട്ടങ്ങൾക്ക് ടീമുകളായി. വ്യാഴാഴ്ച രാത്രി നടന്ന നറുക്കെടുപ്പിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് മരണ ഗ്രൂപ്പിലാണ്. കഴിഞ്ഞ സീസൺ ഫൈനലിസ്റ്റുകളായ പി.എസ്.ജി, സെമി ഫൈനലിസ്റ്റുകളായ ലീപ്സിഷ് എന്നിവയും ഒരേ ഗ്രൂപിൽ. ഗ്രൂപ് ജിയിൽ ക്രിസ്റ്റ്യാനോയുടെ യുവൻറസിന് എതിരാളികളായി ലയണൽ മെസ്സിയുടെ ബാഴ്സലോണയുണ്ട്. ഗ്രൂപ് എയിൽ ബയേൺ മ്യൂണിക്കിന് അത്ലറ്റികോ മഡ്രിഡ്, ഇൻറർ മിലാൻ എതിരാളികളാണ്.
ഗ്രൂപ് എ: ബയേൺ മ്യൂണിക്, അത്ലറ്റികോ മഡ്രിഡ്, സാൽസ്ബർഗ്, ലോകോമോട്ടീവ് മോസ്കോ
ഗ്രൂപ് ബി: റയൽ മഡ്രിഡ്, ഷാക്തർ, ഇൻറർ മിലാൻ, ബൊറൂസിയ മൊൻഷെൻഗ്ലാഡ്ബാഹ്
ഗ്രൂപ് സി: പോർട്ടോ, മാഞ്ചസ്റ്റർ സിറ്റി, ഒളിമ്പ്യാക്കോസ്, മാഴ്സെ.
ഗ്രൂപ് ഡി: ലിവർപൂൾ, അയാക്സ്, അറ്റ്ലാൻറ, മിഡ്റ്റിലാൻഡ്.
ഗ്രൂപ് ഇ: സെവിയ്യ, ചെൽസി, എഫ്.കെ ക്രാസ്നോഡർ, റെനെ
ഗ്രൂപ് എഫ്: സെനിത് സെൻറ് പീറ്റേഴ്സ്ബർഗ്, ബൊറൂസിയ ഡോർട്മുണ്ട്, ലാസിയോ, ബ്രൂഗെ
ഗ്രൂപ് ജി: യുവൻറസ്, ബാഴ്സലോണ, ഡൈനാമോ കിയവ്, ഫെറെൻഷാരോസ്
ഗ്രൂപ് എച്ച്: പി.എസ്.ജി, മാഞ്ചസ്റ്റർ യുനൈറ്റഡ്, ആർ.ബി ലീപ്സിഷ്, ഇസ്തംബൂൾ ബസാക്സെഹിർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.