സന്തോഷമായി കൂടുമാറ്റം; ഹാപ്പിയായി കുടുംബം; പി.എസ്.ജി കുപ്പായമിട്ട് മെസ്സിയുടെ മക്കൾ -വിഡിയോ
text_fieldsപാരിസ്: ഒരുപാടുകാലം ജീവിച്ച ബാഴ്സലോണയിൽനിന്ന് മറ്റൊരു രാജ്യത്തെ പരിചിതമല്ലാത്ത മഹാനഗരത്തിലേക്ക് കൂടുമാറുന്നതിന്‍റെ അങ്കലാപ്പിലായിരുന്നു ലയണൽ മെസ്സിയും കുടുംബവും. എന്നാൽ, പാരിസിൽ അവതരിച്ചതിനുശേഷം അതീവ ആഹ്ലാദവാനായാണ് മെസ്സി കാണപ്പെട്ടത്. ഭാര്യ അേന്റാണെല്ലയും മക്കളും മെസ്സിയെപ്പോലെ സന്തോഷഭരിതരായിരുന്നു.
പൊടുന്നനെയുള്ള കൂടുമാറ്റത്തിൽ മെസ്സിയെ ഏറെ സ്നേഹത്തോടെയാണ് പി.എസ്.ജി അധികൃതർ പാരിസിലേക്ക് വരവേറ്റത്. ആരാധകർ വിഖ്യാതതാരത്തിന്‍റെ വരവിനായി ഉറക്കമിളച്ച് കാത്തുനിന്നു. വാർത്തസമ്മേളനത്തിൽ തന്‍റെ സന്തോഷം മെസ്സി ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു.
പാർക് ഡി പ്രിൻസസിൽ മെസ്സിയെ അവതരിപ്പിക്കുന്ന ചടങ്ങിലേക്ക് കുടുംബത്തിനൊപ്പമാണ് താരം എത്തിയത്. അേന്റാണെല്ലയും മക്കളും മെസ്സിയെ അനുഗമിച്ചു. മൂത്ത മകൻ തിയാഗോ പി.എസ്.ജിയുടെ വെള്ള ജഴ്സിയണിഞ്ഞപ്പോൾ ഇളയവരായ മാറ്റിയോയും സിറോയും നീല ജഴ്സിയണിഞ്ഞാണ് ചടങ്ങിലെത്തിയത്.
'ഞാനിപ്പോൾ വളരെ സന്തോഷവാനാണ്. ഒരുപാടുകാലം തുടർന്ന ബാഴ്സലോണയിൽനിന്നുള്ള പടിയിറക്കം ഏറെ കടുത്തതായിരുന്നു. അത്രയും നീണ്ട കാലത്തിനുശേഷം ഒരു മാറ്റമെന്നത് ബുദ്ധിമുേട്ടറിയതാണ്. പക്ഷേ, ഇപ്പോഴെന്‍റെ സന്തോഷം അതിരില്ലാത്തതാണ്. ബാഴ്സലോണയിൽനിന്നുള്ള പടിയിറക്കം പ്രഖ്യാപിച്ചതിനു പിന്നാലെ ചുരുങ്ങിയ സമയത്തിനുള്ളിൽ അനായാസം എല്ലാം നടന്നതിന് ക്ലബിനോടും എല്ലാവരോടും ഏറെ നന്ദിയുണ്ട്' -മെസ്സി വാർത്തസമ്മേളനത്തിൽ പറഞ്ഞു. മെസ്സിയെ പി.എസ്.ജിയിൽ എത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ക്ലബ് പ്രസിഡന്‍റ് നാസർ അൽ ഖലീഫി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.