‘എല്ലാ ടൂർണമെന്റും കളിക്കാനുള്ള പ്രായത്തിലല്ല’; ഒളിമ്പിക്സിൽ അർജന്റീനക്കായി കളിക്കാനില്ലെന്ന് മെസ്സി
text_fieldsബ്യോനസ് എയ്റിസ്: ജൂലൈയിൽ ആരംഭിക്കുന്ന പാരിസ് ഒളിമ്പിക്സിൽ അർജന്റീന ഫുട്ബാൾ ടീമിനായി കളിക്കാൻ താനില്ലെന്ന് സൂപ്പർ താരം ലയണൽ മെസ്സി. എല്ലാ ടൂർണമെന്റും കളിക്കാനുള്ള പ്രായത്തിലല്ല താനെന്ന് 36കാരൻ പറഞ്ഞു. ജൂൺ 20ന് ആരംഭിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിനുള്ള ഒരുക്കത്തിലാണ് മെസ്സിയും സംഘവും.
2008ലെ ബെയ്ജിങ് ഒളിമ്പിക്സിൽ സ്വർണം നേടിയ അർജന്റീന ടീമിൽ അംഗമായിരുന്നു മെസ്സി. ഒളിമ്പിക്സിനുള്ള അർജന്റീന സ്ക്വാഡിനൊപ്പം ചേരാൻ അണ്ടർ -23 പരിശീലകൻ യാവിയർ മഷറാനോ കഴിഞ്ഞ ഫെബ്രുവരിയിൽ താരത്തെ ക്ഷണിച്ചിരുന്നു. മഷറാനോയുമായി സംസാരിച്ചെന്നും ഞങ്ങൾ രണ്ടുപേരും സാഹചര്യം മനസ്സിലാക്കിയെന്നും മെസ്സി ഇ.എസ്.പി.എന്നിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘ഞങ്ങൾ കോപ്പ അമേരിക്ക ഒരുക്കത്തിലായതിനാൽ ഇപ്പോൾ ഒളിമ്പിക്‌സിനെ കുറിച്ച് ചിന്തിക്കാനാവില്ല. എല്ലാത്തിലും കളിക്കാനുള്ള പ്രായത്തിലല്ല ഞാൻ. രണ്ട് തുടർച്ചയായ ടൂർണമെന്റുകൾ കളിക്കുന്നത് വളരെ പ്രയാസമായിരിക്കും. ഒളിമ്പിക്‌സിൽ മഷറാനോക്കൊപ്പം വിജയിക്കാൻ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. അതൊരു അദ്ഭുതകരമായ അനുഭവമായിരുന്നു. ഒളിമ്പിക്‌സിലേത് ഒരിക്കലും മറക്കാനാവാത്ത ഓർമകളാണ്’ -മെസ്സി കൂട്ടിച്ചേർത്തു.
23 വയസ്സിന് മുകളിൽ പ്രായമുള്ള മൂന്ന് താരങ്ങൾക്കാണ് ഒളിമ്പിക്സിൽ കളിക്കാനാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.