ഏഴാം സ്വർഗത്തിൽ മെസ്സി; ബാലൺ ദി ഓറിൽ ഏഴാം മുത്തം
text_fieldsപാരീസ്: രണ്ടു പതിറ്റാണ്ടുകാലം പന്തുതട്ടിയ ബാഴ്സ വിട്ട് ഫ്രീ ഏജൻറായി പി.എസ്.ജിയിലെത്തിയപ്പോൾ എല്ലാം കഴിഞ്ഞെന്ന് വിധിയെഴുതിയവർക്ക് മാപ്പ്. അടുത്തെങ്ങും ഭേദിക്കപ്പെടാനാവാത്ത പുതിയ ചരിത്രത്തിെൻറ തമ്പുരാനായി ഇതിഹാസതാരം എഴാം തവണയും ബാലൺ ഡിഓറുമായി മടങ്ങിയിരിക്കുന്നു. പുതുമുഖങ്ങൾ മുതൽ വെറ്ററൻ പട വരെ കടുത്ത പോരാട്ടമുയർത്തി ഒപ്പംനിന്ന അങ്കത്തിനൊടുവിലാണ് ലോക ഫുട്ബാളർ പട്ടം മെസ്സി വീണ്ടും മാറോടുചേർത്തത്. സ്വന്തം രാജ്യത്തിനും കഴിഞ്ഞ സീസൺ അവസാനേത്താടെ വിട്ട ക്ലബിനും നൽകിയ അതുല്യ സംഭാവനകൾ മുൻനിർത്തിയാണ് ആദരം.
മെസ്സിക്ക് തുണയായത്?
റോബർട്ട് ലെവൻഡോവ്സ്കി, കരീം ബെൻസേമ, ചെൽസി താരം ജൊർജീഞ്ഞോ എന്നിവരുടെ പേരുകൾ കൂടി അന്തരീക്ഷത്തിൽ മുഴങ്ങി നിന്നതായിരുന്നു ഇത്തവണ ബാലൺ ഡിഓർ കാത്തിരിപ്പ്. എന്നാൽ, ബാഴ്സക്കൊപ്പം കോപ ഡെൽ റെ കപ്പും അർജൻറീനക്ക് കോപ അമേരിക്കയും സമ്മാനിച്ച താരം ഗോൾവേട്ടയിൽ കുറിച്ച വലിയ നേട്ടങ്ങളും ചേർന്നപ്പോൾ വിധി നിർണയം എളുപ്പമായി.
അർജൻറീന കോപ അമേരിക്ക നേടുേമ്പാൾ ടൂർണമെൻറിെൻറ താരമായി നെയ്മർക്കൊപ്പം മെസ്സിയുമുണ്ടായിരുന്നു. നാലു ഗോളും അഞ്ച് അസിസ്റ്റുമായി ഗോൾഡൻ ബൂട്ട് മെസ്സി ഒറ്റക്ക് സ്വന്തമാക്കുകയും ചെയ്തു. അതിന് മൂന്നു മാസം മുമ്പാണ് ബാഴ്സക്കൊപ്പം 34ാം കിരീടമായി കോപ ഡെൽ റേ നെഞ്ചോടു ചേർക്കുന്നത്. സീസണിൽ ലാ ലിഗ കിരീടം നേടാനായില്ലെങ്കിലും 30 ഗോളുകളുമായി ടോപ്സ്കോറർക്കുള്ള പിച്ചിച്ചി പുരസ്കാരവും നേടി. 2021ൽ ഇതുവരെ 40 ഗോളുകളാണ് മെസ്സിയുടെ പേരിലുള്ളത്. അതിൽ 28 എണ്ണം ബാഴ്സക്കും നാല് പി.എസ്.ജിക്കും എട്ട് അർജൻറീനക്കുമൊപ്പം.
2009ൽ തുടങ്ങി തുടർച്ചയായ നാലു വർഷവും പിന്നീട് 2015, 2019 വർഷങ്ങളിലും ബാലൺ ഡിഓർ നേടിയ മെസ്സി പി.എസ്.ജിയിൽ പഴയ ഫോമിെൻറ നിഴലായി തുടരുേമ്പാഴും സമാനതകളില്ലാത്ത പ്രതിഭ നിലനിർത്തുന്നുണ്ട്. പി.എസ്.ജി ജഴ്സിയിൽ മാഞ്ചസ്റ്റർ സിറ്റി, ലൈപ്സിഷ് ടീമുകൾക്കെതിരെ ചാമ്പ്യൻസ് ട്രോഫിയിൽ പുറത്തെടുത്ത പ്രകടനം മാനേജ്മെൻറിനെ മാത്രമല്ല, ടീമിനെയും ആഹ്ലാദിപ്പിക്കുന്നു.
രണ്ടാമൻ 'ലെവൻ'
കോവിഡിൽ മുടങ്ങിയ 2020ലെ പുരസ്കാരം സമ്മാനിക്കപ്പെട്ടിരുന്നുവെങ്കിൽ തീർച്ചയായും അർഹനായിരുന്നു ലെവൻഡോവ്സ്കി. ക്ലബിനായി 30 കളികളിൽ 38 തവണ എതിർവല ചലിപ്പിച്ച 33കാരൻ ഇത്തവണയും പട്ടികയിൽ ഏറെ മുന്നിൽനിന്നു. എന്നാൽ, അവസാന വോട്ടെടുപ്പിൽ രണ്ടാമനായി. ചെൽസിയുടെയും ഇറ്റലിയുടെയും മിഡ്ഫീൽഡർ ജോർജീഞ്ഞോ മൂന്നാമതും റയലിെൻറ ഫ്രഞ്ച് താരം കരീം ബെൻസേമ നാലാമതുമെത്തി. ഫ്രാൻസ് ഫുട്ബാൾ മാഗസിൻ സംഘടിപ്പിക്കുന്ന അവാർഡിൽ 180 പ്രമുഖ മാധ്യമ പ്രവർത്തകരാണ് ജേതാവിനെ കണ്ടെത്തുന്നത്. അഞ്ചു തവണ കിരീടം നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് മെസ്സിക്കു പിന്നിൽ.
വെറുതെ വിവാദം; നിഷേധിച്ച് ക്രിസ്റ്റ്യാനോ
സംഘാടകരായ ഫ്രാൻസ് ഫുട്ബാൾ മാഗസിൻ എഡിറ്റർ ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ ആരോപണമുന്നയിച്ചത് അവാർഡ് പരിപാടിക്കിടെ കല്ലുകടിയായി. മെസ്സിയെക്കാൾ കൂടുതൽ തവണ ബാലൺ ഡിഓർ നേടലാണ് ക്രിസ്റ്റ്യാനോയുടെ മോഹമെന്നായിരുന്നു പാസ്കൽ ഫെറിയുടെ വിമർശനം. ന്യൂയോർക് ടൈംസ് പത്രത്തിന് നൽകിയ അഭിമുഖത്തിലെ പരാമർശം വിവാദമായതോടെ രൂക്ഷ എതിർപ്പുമായി താരം രംഗത്തെത്തി. തനിക്കും കളിക്കുന്ന ക്ലബിനും വേണ്ടി ജയിക്കണമെന്നേയുള്ളൂവെന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ മറുപടി. പാസ്കൽ ഫെറി കള്ളം പറഞ്ഞുവെന്നും സ്വന്തംനേട്ടത്തിന് തെൻറ പേര് ഉപയോഗപ്പെടുത്തിയെന്നും കൂട്ടിച്ചേർത്തു.
വിമർശനവുമായി താരങ്ങൾ
പാരിസ്: മെസ്സിക്ക് ഏഴാം ബാലൺ ഡിഓർ പുരസ്കാരം നൽകിയതിനെതിരെ പരസ്യ വിമർശനവുമായി മുൻ റയൽ ഗോൾകീപ്പർ ഇകർ കസീയസ് ഉൾപ്പെടെ താരങ്ങൾ. ''മെസ്സി ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച അപൂർവം താരങ്ങളിലൊരാളാണെങ്കിലും അതത് സീസണുകളിൽ ആരു മുന്നിലാണെന്നത് പരിഗണിക്കണമെന്ന് താരം കുറ്റപ്പെടുത്തി. റയൽ നിരയിലെ ജർമൻ താരം ടോണി ക്രൂസും ഇതിനെതിരെ രംഗത്തെത്തി. ''ഒട്ടും അർഹതയില്ലാത്തതായിപ്പോയി. കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും മികച്ച താരങ്ങളാണ് മെസ്സിയും ക്രിസ്റ്റ്യാനോയും. എന്നാൽ, ഇൗ വർഷം മറ്റുള്ളവർ മുന്നിലുണ്ടാകേണ്ടതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.