ബാഴ്സ വിടവാങ്ങൽ പ്രസംഗത്തിനിടെ മെസ്സിയുടെ കണ്ണീരുവീണ ടിഷ്യു ലേലത്തിന്; വിലയറിയാം..
text_fieldsമഡ്രിഡ്: രണ്ടു പതിറ്റാണ്ടിലേറെ നീണ്ട സഹവാസമവസാനിപ്പിച്ച് പി.എസ്.ജിയിലേക്കു പോകേണ്ടിവന്ന സൂപർ താരം ലയണൽ മെസ്സി തന്‍റെ വിടവാങ്ങൽ സംസാരത്തിനിടെ ഉപയോഗിച്ച ടിഷ്യു ലേലത്തിന്. സംസാരത്തിനിടെ കണ്ണീരുണങ്ങാതെ നിന്ന സൂപർ താരത്തിന് കൈയടിച്ചും ആദരമർപിച്ചും ഒരു മിനിറ്റിലേറെ നേരം ബാഴ്സ താരങ്ങളും ക്ലബ് അംഗങ്ങളും ചുറ്റും നിന്നത് വേറിട്ട കാഴ്ചയായിരുന്നു. ഈ സമയമത്രയും സ്വയം നിയന്ത്രിക്കാൻ പാടുപെടുന്നത് കണ്ട് ഭാര്യ ആന്റണെലയാണ് ടിഷ്യു നൽകിയത്. കണ്ണീരുതുടച്ച ഈ ടിഷ്യു കൈക്കലാക്കിയ പേരുവെളിപ്പെടുത്താത്തയാളാണ് ഓൺലൈനിൽ വിൽപനക്കുവെച്ചത്. 10 ലക്ഷം ഡോളർ അടിസ്ഥാന വിലയിട്ട ടിഷ്യൂ 'മെയ്ക്ഡുവോ' എന്ന വെബ്സൈറ്റ് വഴിയാണ് വിൽപന.
34കാരനായ താരം പുതിയ സീസൺ മുതൽ ബ്രസീലിയൻ താരം നെയ്മർ, ഫ്രാൻസിന്‍റെ കിലിയൻ എംബാപ്പെ തുടങ്ങിയവർക്കൊപ്പം പി.എസ്.ജിയിലാണ് ഇനി പന്തു തട്ടുക. ആഗസ്റ്റ് 29നാകും താരത്തിന്‍റെ ആദ്യ മത്സരം. അതുനടന്നില്ലെങ്കിൽ രണ്ടാഴ്ച കഴിഞ്ഞ് സെപ്റ്റംബർ 12ന്. ഒരു സീസണിന് 300 കോടിയിലേറെ രൂപ നൽകിയാണ് പി.എസ്.ജി താരത്തെ സ്വന്തമാക്കിയതെന്നാണ് സൂചന. രണ്ടു വർഷത്തേക്കാണ് കരാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.