''ഇതുവരെയും മൗനം പാലിച്ചു, ഇനി വയ്യ; നീതിക്കായി പോരാടും''-ആഴ്സനലിനെതിരെ വൈകാരിക കുറിപ്പുമായി ഓസിൽ
text_fieldsലണ്ടൻ: ആഴ്സനലിെൻറ യൂറാപ്പ ലീഗിനും പ്രീമിയർ ലീഗിനുമുള്ള 25 അംഗ ടീമിൽ ഉൾപ്പെടുത്താതിരുന്നതിന് പിന്നാലെ വൈകാരിക കുറിപ്പുമായി ജർമൻ മിഡ്ഫീൽഡർ മെസ്യൂദ് ഓസിൽ.
ഓസിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ്:
'' ഞാൻ കഴിഞ്ഞ ഏതാനും വർഷങ്ങളായി കളിച്ച ആഴ്സനലിെൻറ ആരാധകരോട് വളരെ ബുദ്ധിമുട്ടിയാണ് ഈ സന്ദേശം ഞാൻ എഴുതുന്നത്. പുതിയ പ്രീമിയർ ലീഗ് സീസണിൽ എന്നെ ഉൾപ്പെടുത്താത്തതിൽ ഞാൻ അതീവ നിരാശനാണ്. 2018ൽ ക്ലബ്ബുമായി ഞാൻ പുതിയ കരാർ ഒപ്പിടുേമ്പാൾ വിശ്വാസ്യതയും കൂറും ഞാൻ സ്നേഹിക്കുന്ന ക്ലബ്ബിനോട് പ്രതിജ്ഞ ചെയ്തിരുന്നു. എന്നാൽ ഇത് അതിന് പരസ്പരവിരുദ്ധമായി എന്നത് എന്നെ ദുഖിപ്പിക്കുന്നു. വിശ്വസ്തത ഈ ദിവസങ്ങളിൽ പ്രയാസമാണെന്ന് ഞാൻ കണ്ടെത്തിയിരിക്കുന്നു.
ടീമിൽ ഇടം ലഭിക്കുമെന്ന് ഓരോ ആഴ്ച കഴിയുന്തോറും ഞാൻ പ്രതീക്ഷയോടെ കാത്തിരുന്നു. അതുകൊണ്ടായിരുന്നു ഇതുവരെയും മൗനം പാലിച്ചത്. കോവിഡ് ഇടവേളക്ക് മുമ്പ് പുതിയ കോച്ച് മൈകൽ ആർതേറ്റയുടെ കീഴിൽ ടീമിൽ മാറ്റങ്ങൾ നടന്നതിൽ ഞാൻ അതീവ സന്തുഷ്ടനായിരുന്നു. ഞങ്ങൾ നല്ലപാതലായിരുന്നുവെന്നതിന് പുറമേ എെൻറ പ്രകടനം മികച്ചതായിരുന്നുവെന്നും എനിക്ക് പറയാൻ കഴിയും.
എന്നാൽ കാര്യങ്ങൾ പെട്ടെന്ന് മാറി. ആഴ്സനലിനായി പന്തുതട്ടാൻ എനിക്ക് ഇനി അനുവാദമില്ല. ഞാനെന്തുപറയാനാണ്?. ലണ്ടൻ എനിക്കിപ്പോഴും വീടുപോലെയാണ്. ടീമിൽ എനിക്ക് ഒരുപാട് നല്ല സുഹൃത്തുക്കളുണ്ട്. ക്ലബ്ബിെൻറ ആരാധകരുമായും ഗാഢമായ ബന്ധമുണ്ട്. എന്തുതന്നെയായാലും എെൻറ അവസരത്തിനായി ഞാൻ പോരാടും. ആഴ്സനലിനായുള്ള എെൻറ എട്ടാം സീസൺ ഇങ്ങനെ അവസാനിപ്പിക്കരുത്. ഈ കടുത്ത തീരുമാനം എെൻറ മനസ്സിനെ ഒട്ടും മാറ്റില്ലെന്ന് എനിക്ക് ഉറപ്പിച്ചുപറയാൻ സാധിക്കും. മികച്ച പരിശീലനം നടത്തുകയും അവസരം കിട്ടുന്നിടങ്ങളിലെല്ലാം മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾക്ക് നേരെ ശബ്ദമുയർത്തുകയും നീതിക്കായി നിലകൊള്ളുകയും ചെയ്യും''
സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിൽ നിന്നും 2013ലാണ് ഓസിൽ ആഴ്സനലിലെത്തിയത്. ക്ലബ്ബിനായി 254 മത്സരങ്ങളിൽ 44 ഗോളുകൾ നേടിയ താരം അസിസ്റ്റുകൾ നൽകുന്നതിൽ മിടുക്കനായിരുന്നു. 2018 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ഓസിൽ ജർമനിയുടെ അന്താരാഷ്ട്ര ടീമിൽ നിന്നും വിരമിച്ചിരുന്നു. 32കാരനായ താരം മാർച്ച് ഏഴിന് ശേഷം ആഴ്സനലിനായി കളത്തിലിറങ്ങിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.