Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവംശീയാധിക്ഷേപം: സീരി എ...

വംശീയാധിക്ഷേപം: സീരി എ മത്സരത്തിൽ ഇറങ്ങിപ്പോക്ക്

text_fields
bookmark_border
വംശീയാധിക്ഷേപം: സീരി എ മത്സരത്തിൽ ഇറങ്ങിപ്പോക്ക്
cancel

റോം: ​വം​ശീ​യാ​ധി​ക്ഷേ​പ​ത്തി​ന് പേ​രു​കേ​ട്ട സീ​രി എ​യി​ൽ മ​ത്സ​രം പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി താ​ര​ങ്ങ​ളു​ടെ ഇ​റ​ങ്ങി​പ്പോ​ക്ക്. ഉ​ദി​നീ​സ്- എ.​സി മി​ലാ​ൻ മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് ക​ടു​ത്ത വം​ശ​വെ​റി​യു​മാ​യി ഒ​രു​പ​റ്റം ഗാ​ല​റി നി​റ​ഞ്ഞ​തോ​ടെ ക​ളി നി​ർ​ത്തി മി​ലാ​ൻ താ​ര​ങ്ങ​ൾ ക​യ​റി​പ്പോ​യ​ത്. മി​ലാ​ൻ ഗോ​ൾ​കീ​പ​ർ മൈ​ക് ​മൈ​ഗ്ന​നെ​തി​രെ​യാ​യി​രു​ന്നു ഉ​ദി​നീ​സ് ആ​രാ​ധ​ക​രു​ടെ കൂ​കി​വി​ളി​യും അ​ധി​ക്ഷേ​പ​വും. ആ​ദ്യ പ​കു​തി​യി​ൽ മി​ലാ​ൻ ഒ​രു ഗോ​ൾ ലീ​ഡ് പി​ടി​ച്ച​തി​നു പി​റ​കെ വം​ശീ​യാ​ധി​ക്ഷേ​പം അ​ത്യു​ച്ച​ത്തി​ലാ​യ​തോ​ടെ മൈ​ഗ്ന​നും പി​റ​കെ സ​ഹ​താ​ര​ങ്ങ​ളും ക​ളി നി​ർ​ത്തി ഡ്ര​സ്സി​ങ് റൂ​മി​ലേ​ക്ക് ക​യ​റി​പ്പോ​യി. അ​ൽ​പ​നേ​രം ത​ട​സ്സ​പ്പെ​ട്ട ക​ളി പു​ന​രാ​രം​ഭി​ച്ച​പ്പോ​ൾ മി​ലാ​ൻ 3-2ന് ​ജ​യി​ച്ചു.

താ​ൻ കു​ര​ങ്ങു​വി​ളി നേ​രി​ടു​ന്ന​ത് ഇ​താ​ദ്യ​മ​ല്ലെ​ന്ന് 28കാ​ര​നാ​യ മൈ​ഗ്ന​ൻ പ​റ​ഞ്ഞു. ക​ടു​ത്ത അ​ധി​ക്ഷേ​പ​ത്തി​നി​ടെ സ​ഹ​താ​ര​ങ്ങ​ൾ ആ​ശ്വാ​സ​വാ​ക്കു​ക​ളു​മാ​യി താ​ര​ത്തി​ന് ചു​റ്റും നി​ല​യു​റ​പ്പി​ച്ച​തും എ​ന്നാ​ൽ, ഗ്ലോ​വു​ക​ൾ അ​ഴി​ച്ചു​മാ​റ്റി താ​രം ക​യ​റി​പ്പോ​കു​ന്ന​തും വേ​ദ​നി​പ്പി​ക്കു​ന്ന കാ​ഴ്ച​യാ​യി. നേ​ര​ത്തേ​ത​ന്നെ റ​ഫ​റി​യോ​ട് ഇ​തു​സം​ബ​ന്ധി​ച്ച് ഗോ​ളി പ​രാ​തി അ​റി​യി​ച്ചി​രു​ന്നു.

ഇ​തി​നെ​തു​ട​ർ​ന്ന്, ഫ്രി​യൂ​ലി മൈ​താ​ന​ത്ത് വം​ശീ​യാ​ധി​ക്ഷേ​പം നി​ർ​ത്താ​ൻ ഉ​റ​ക്കെ ആ​ഹ്വാ​ന​മു​യ​ർ​ന്നെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ക​ളി നി​ർ​ത്തി അ​ഞ്ചു മി​നി​റ്റ് ക​ഴി​ഞ്ഞാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്. ക​ളി നി​ർ​ത്തു​ന്ന​തി​ന് പ​ക​രം ജ​യി​ച്ച് വാ​യ​ട​പ്പി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്ന് മി​ലാ​ൻ താ​ര​ങ്ങ​ൾ പി​ന്നീ​ട് പ​റ​ഞ്ഞു. ന​ട​പ​ടി​യെ​ന്നോ​ണം അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ഉ​ദി​നീ​സ് സ്റ്റേ​ഡി​യ​ത്തി​ന്റെ പ​കു​തി ഭാ​ഗം അ​ട​ച്ചി​ട്ടാ​യി​രി​ക്കും മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AC MilanSerie Aracist attackRacist Chants
News Summary - Milan's Maignan Leaves Field in Response to Racist Chants
Next Story