നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്നും യുവതാരം പ്യൂട്ടിയയെ റാഞ്ചി ബ്ലാസ്റ്റേഴ്സ്
text_fieldsഐ.എസ്.എല്ലിൽ കന്നി കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഒരു യുവതാരം കൂടിയെത്തുന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി താരവും മിസോറം സ്വദേശിയുമായ ലാല്‍തങ്ക ഖോള്‍ഹ്രിങ് ആണ് വരുന്ന സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളത്തിലിറങ്ങുക. പ്യൂട്ടിയ എന്നറിയപ്പെടുന്ന 22 കാരൻ ഒരേ സമയം സെന്‍റര്‍ മിഡ്ഫീല്‍ഡിലും വിങ്സിലും പ്രാഗത്ഭ്യം തെളിയിച്ച താരം കൂടിയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് 19 കാരനായ യുവ ഗോൾകീപ്പർ പ്രഭ്സുഖാൻ സിങ് ഗില്ലും ബ്ലാസ്റ്റേഴ്സിെൻറ ഭാഗമായിരുന്നു.
മിസോറം പ്രീമിയര്‍ ലീഗില്‍ ബെത്‍ലഹേം വെങ്ത്‍ലാങ് ക്ലബിന് വേണ്ടി കളിച്ചാണ് ഫുട്ബോള്‍ ജീവിതം തുടങ്ങുന്നത്. പിന്നീട് ഡിഎസ്കെ ശിവാജിയന്‍സ് യൂത്ത് ടീമിന് വേണ്ടി കളിച്ച പ്യൂട്ടിയ അതേവര്‍ഷം സീനിയര്‍ ടീമിലും കളിക്കാനിറങ്ങി. 2017-18 ഐ ലീഗ് സീസണില്‍ ഐസ്വാള്‍ എഫ്സിക്ക് വേണ്ടി മല്‍സരിക്കാന്‍ കൈമാറുന്നതിനു മുന്‍പ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്ക് വേണ്ടി 4 മല്‍സരങ്ങളിലാണ് കളിച്ചത്.
ഐ ലീഗില്‍ അദ്ദേഹത്തിന്‍റെ അനുഭവ പരിചയം ഐഎസ്എല്ലില്‍ മികച്ച ഒരു താരമായി പാകപ്പെടുത്തിയെടുക്കുന്നതിന് സഹായകരമായി. കഴിഞ്ഞ രണ്ട് സീസണുകളിലുമായി 29 തവണയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്ക് വേണ്ടി ലാല്‍തങ്ക കളത്തിലിറങ്ങിയത്. മികച്ച പ്രകടനം പുറത്തെടുത്ത താരത്തിെൻറ ഏറ്റവും വലിയ പ്രത്യേകത സ്ഫോടനാത്മക വേഗതയാണ്.
'ബ്ലാസ്റ്റേഴ്സ് കുടുംബത്തിെൻറ ഭാഗമാകാനായതിൽ അഭിമാനമുണ്ട്. ഇന്ത്യയിലെ ഏറ്റവും നല്ല ആരാധകരുള്ള ടീമിൽ കളിക്കുക എന്ന സ്വപ്നവും ബ്ലാസ്റ്റേഴ്സിൽ ചേരുന്നതിന് പിന്നിലെ ഒരു കാരണമായിരുന്നു. എന്നെപ്പോലെ തന്നെ ക്ലബ്ബും ആരാധകരും കിരീടത്തിനായി കൊതിക്കുകയാണ്. ടീം വർക്കും ദൈവത്തിെൻറ സ്വന്തം നാടിെൻറ പിന്തുണയും ദൈവകൃപയും കൊണ്ട് കിരീടം കേരളത്തിലേക്ക് കൊണ്ടുവരാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. പുതിയ ടീമംഗങ്ങൾ, പരിശീലകർ, സപ്പോർട്ട് സ്റ്റാഫ് എന്നിവരോടൊപ്പം ചേരാനും സീസൺ തുടങ്ങുന്നതിനും വിജയം നേടാനും തിടുക്കമായി', -പ്യൂട്ടിയ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.