അപ്പോ ഫൈനലിൽ കാണാം ബ്രസീലേ എന്ന് എം.എം മണി; ആശാനേ മറക്കാനയിൽ കാണാമെന്ന് ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: ഞായറാഴ്ച പുലർച്ചെ നടക്കാൻ പോകുന്ന കോപ അമേരിക്ക ഫുട്ബാൾ ടൂർണമെന്‍റ് ഫൈനലിന് അർജന്‍റീന യോഗ്യത നേടിയതോടെ കേരളത്തിലെ കാൽപന്ത് ആരാധകർ ആവേശത്തിലാണ്. ബ്രസീൽ-അർജന്‍റീന സ്വപ്ന ഫൈനലിനാണ് മറക്കാന സ്റ്റേഡിയത്തിൽ അരങ്ങൊരുങ്ങുന്നത്.
കേരളത്തിലെ ബ്രസീൽ-അർജന്‍റീന ആരാധകർ സാമൂഹിക മാധ്യമങ്ങളിൽ വെല്ലുവിളികളും ട്രോളുകളും സ്റ്റാറ്റസ് വിഡിയോകളുമായി ആവേശക്കാഴ്ചകളുമൊരുക്കുേമ്പാൾ രാഷ്ട്രീയക്കുപ്പായത്തിനുള്ളിലെ ഫുട്ബാൾ പ്രേമികൾ നോക്കി നിൽക്കുന്നത് എങ്ങനെ. പ്രഖ്യാപിത അർജന്‍റീന ആരാധകനായ മുൻ മന്ത്രി എം.എം മണി 'അപ്പോ ഫൈനലിൽ കാണാം ബ്രസീലേ' എന്നാണ് കൊളംബിയക്കെതിരായ സെമിഫൈനൽ വിജയത്തിന് ശേഷം ഫേസ്ബുക്കിൽ കുറിച്ചത്.
'കോപ്പ അമേരിക്ക ഫൈനലിൽ തീപാറും...ബ്രസീൽ അർജന്‍റീനയെ നേരിടും...മണി ആശാനേ മറക്കാനയിൽ കാണാം' കടുത്ത ബ്രസീൽ ആരാധകനായ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എഫ്.ബിയിലൂടെ തന്നെ മറുപടി നൽകി.
ചരിത്രമുറങ്ങുന്ന മറക്കാനയിൽ ഞായറാഴ്ച പുതിയ ഫുട്ബാൾ ചരിത്രം കുറിക്കുമെന്നാണ് മണിയാശാനെ മെൻഷൻ ചെയ്ത് സ്വപ്നൈഫനലിനെ കുറിച്ച് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എഴുതിയത്.
ഏതായാലും മൂവരുടെയും പോസ്റ്റുകൾക്ക് താഴെ ആരാധകർ വാക്യുദ്ധവും സ്കോർ പ്രവചനവും തുടങ്ങി കഴിഞ്ഞു. ബുധനാഴ്ച പുലർച്ചെ നടന്ന രണ്ടാം െസമിഫൈനലിൽ കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2ന് മറികടന്നാണ് അർജന്‍റീന ഫൈനൽ ബെർത്ത് സ്വന്തമാക്കിയത്.
മുഴുവൻ സമയത്ത് ഇരുടീമുകളും 1-1ന് തുല്യത പാലിച്ചിരുന്നു. കൊളംബിയയുടെ മൂന്ന് കിക്കുകൾ തടഞ്ഞിട്ട ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസാണ് അർജന്‍റീനയുടെ ഹീറോ. നേരത്തെ പെറുവിനെ തോൽപിച്ച് നിലവിലെ ജേതാക്കളായ ബ്രസീൽ കലാശക്കളിക്ക് യോഗ്യത നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.