യൂറോപ്യൻ ഫുട്ബോളിൽ സലാഹ്-പാമർ പോര്; ഒരടി മാറാതെ കട്ടക്ക് നിന്ന് ഇരുവരും
text_fields2024 അവസാനിച്ചപ്പോൾ ഈ വർഷം യൂറോപ്യൻ ഫുട്ബോളിൽ തോളോട് തോൾ ചേർന്ന് പോരാടി മുഹമ്മദ് സലാഹും, കോൾ പാമർ. ലിവർപൂളിന് വേണ്ടി സലാഹ് മിന്നിതിളങ്ങിയപ്പോൾ പാമർ ചെൽസിയുടെ സൂപ്പർഹീറോ ആകുന്ന കാഴ്ചയാണ് ഈ സീസണിൽ കാണുവാൻ സാധിക്കുന്നത്.
യൂറോപിലെ ടോപ് ഫൈവ് ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ സംഭാവന നൽകിയത് ഇരുവരുമാണ്. ഗോളടിച്ചും അടുപ്പിച്ചും 39 തണയാണ് കോൾ പാമറും മുഹമ്മദ് സലാഹും കളം നിറഞ്ഞത്. ഇതിൽ തന്നെ 31 തവണയാണ് സലാഹ് പ്രീമിയർ ലീഗിൽ മാത്രം ഗോളിനായി സംഭാവന നൽകിയത്. പാമർ 18 തവണയാണ് പ്രീമിയർ ലീഗിൽ ഗോളടിയിൽ സംഭാവന നൽകിയത്.
പ്രീമിയർ ലീഗ് പോയിന്‍റ് ടേബിളിൽ ലിവർപൂളാണ് തലപ്പത്തിരിക്കുമ്പോൾ ചെൽസി നാലാം സ്ഥാനത്താണ്. 18 മത്സരത്തിൽ നിന്നും 45 പോയിന്‍റാണ് ലിവർപൂളിനുള്ളത്. ചെൽസിക്കാണെങ്കിൽ 18 മത്സരത്തിൽ നിന്നും 35 പോയിന്‍റും. രണ്ടാം സ്ഥാനത്തുള്ള നോട്ടിങ്ഹാം ഫോറസ്റ്റിന് 37 പോയിന്‍റുണ്ട്. 36 പോയിന്‍റുമായി ആഴ്സണൽ മൂന്നാം സ്ഥാനത്താണ്. മുൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി 31 പോയിന്‍റുമായി ആറാം സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.