വമ്പന്മാരെ വീഴ്ത്തി മൊണാക്കോ; ലീഗ് വണ്ണിൽ പി.എസ്.ജി മൂന്നാമത്
text_fieldsപാരിസ്: ഫ്രഞ്ച് ലീഗിലെ കരുത്തരുടെ പൊരാട്ടത്തിൽ സ്വന്തം കളിമുറ്റത്ത് ജയം കൈവിട്ട് പാരിസ് സെൻറ് ജെർമൻ. ഇരു പകുതികളിലായി നേടിയ രണ്ടു ഗോളുകൾക്കാണ് മൊണാക്കോ പി.എസ്.ജിയെ തറപറ്റിച്ചത്. ആറാം മിനിറ്റിൽ സോഫിയൻ ഡിയോപാണ് സന്ദർശകർക്കായി അക്കൗണ്ട് തുറന്നത്. കെവിൻ വോളണ്ട് നൽകിയ ക്രോസിൽ റൂബൻ അഗ്വിലർ തലവെച്ചത് വീണ്ടും തലവെച്ചായിരുന്നു ഡിയോപിെൻറ മനോഹര ഗോൾ. സ്വന്തം പെനാൽറ്റി മുഖത്ത് അപകടമുയർത്തിയ പന്ത് രക്ഷപ്പെടുത്താൻ ആൻഡർ ഹെരേര നടത്തിയ ശ്രമം വിഫലമാക്കി ഗിലർമോ മാരിപാൻ രണ്ടാം ഗോളും നേടി.
ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ ദിവസം ബാഴ്സലോണയെ പുലിമടയിലെത്തി തോൽപിച്ച ആവേശവുമായി ഇറങ്ങിയ പി.എസ്.ജിയെ നിലംതൊടീക്കാതെയായിരുന്നു മൊണാക്കൊ മുന്നേറ്റം. ആദ്യ മിനിറ്റുകളിൽ ഗോൾനേടിയ മൊണാക്കൊ പിന്നെയും അവസരങ്ങൾ നിരന്തരം തുറന്നപ്പോൾ മറുവശത്ത്, തുടക്കത്തിലെ ആഘാതം മറികടക്കാൻ പി.എസ്.ജിക്കായില്ല.
തോൽവിയോടെ മൂന്നാം സ്ഥാനത്തുതുടർന്ന പി.എസ്.ജിയുമായി നാലാമതുള്ള മൊണാക്കോ പോയിൻറ് അകലം രണ്ടാക്കി കുറച്ചു.
ലിലെ 58 പോയിൻറുമായി ഒന്നാമതും 55 പോയിൻറുള്ള ലിയോൺ രണ്ടാമതുമാണ്. മൂന്നാമന്മാരായ പി.എസ്.ജിക്ക് 54 പോയിൻറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.