യൂറോ ചൂടിലേക്ക് കേരളം, ഇംഗ്ലണ്ടിന് സാധ്യതയില്ലെന്ന് മൗറീന്യോ
text_fieldsലണ്ടൻ: യൂറോ കപ്പ് കിക്കോഫിന് ഇനി രണ്ടു നാൾമാത്രം. 26 അംഗ താരങ്ങളുമായി എല്ലാവരും ഒരുങ്ങിക്കഴിഞ്ഞു. സന്നാഹ മത്സരങ്ങളെല്ലാം ജയിച്ച് വമ്പന്മാർ ആവേശത്തിലാണ്. എല്ലാം രാജ്യങ്ങളും സൂപ്പർ താരങ്ങളുമായി ഒന്നിനൊന്ന് മെച്ചം. യൂറോപ്പ്യൻ ക്ലബ്ബ് ഫുട്ബോളിലെ മുൻനിര താരങ്ങളെല്ലാം അണിനിരക്കുന്ന ടൂർണമെൻറ് തീ പാറുന്ന പോരട്ടങ്ങൾക്കാവും സാക്ഷ്യം വഹിക്കുക എന്നുറപ്പ്.യ
ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാർ നേരിട്ട് നോകൗട്ടിലേക്ക് പ്രവേശിക്കുേമ്പാൾ, മികച്ച നാല് മൂന്നാം സ്ഥാനക്കാർക്കും മുന്നേറാനാവും. ഭാഗ്യപരീക്ഷണത്തിന് നിൽക്കാതെ ഒന്നാം സ്ഥാനക്കാരായി മുന്നേറാനാവുമെന്നാണ് ടോപ് ടീമുകളുടെ കണക്കുകൂട്ടൽ. ഇറ്റലി, ബെൽജിയം, നെതർലൻഡ്, ഇംഗ്ലണ്ട്, സ്പെയിൻ എന്നിവർ കാര്യമായ പരീക്ഷണങ്ങളില്ലാതെ കുതിക്കുമെന്നാണ് ഫുട്ബാൾ പണ്ഡിറ്റുകൾ പ്രവചിക്കുന്നത്. എന്നാൽ, ഫ്രാൻസ്, പോർചുഗൽ, ജർമനി എന്നിവർ ഒരേ ഗ്രൂപ്പിലായതിനാൽ, ഒന്നാം സ്ഥാനക്കാരായി ആരു മുന്നേറുമെന്ന് പ്രവചനാതീതം.
ഫ്രാൻസ് ഫേവറേറ്റ്
ടീമിലെ ആദ്യ ഇലവനും ബെഞ്ചിലുള്ള മിക്കവരും യൂറോപ്പിലെ മുൻ നിര താരങ്ങളാണെങ്കിൽ പിന്നെ ആ ടീമിനല്ലാതെ ആർക്ക് മുൻതൂക്കം നൽകാനാവും! ഫ്രാൻസ് വെറും ഫേവറിറ്റുകളല്ലെ, സൂപ്പർ ഫേവറിറ്റുകളാണ്. ലോകകപ്പ് നേടിയതുകൊണ്ടു മാത്രമല്ല. കാെൻറ മുതൽ ഡംബലെവരെയുള്ള ഒട്ടുമിക്കതാരങ്ങളും ചെറുപ്പമാണ്. അപ്പോൾ ഫ്രാൻസ് അനായാസം മുന്നേറുമെന്ന് സംശയമില്ല''- ആഴ്സൻ വെങ്ങർ (മുൻ ആഴ്സനൽ പരിശീലകൻ)
വാൻ ഡി ബീക്ക് പുറത്ത്
ആംസ്റ്റർഡാം: യൂറോകപ്പ് ഫുട്ബാൾ പടിവാതിൽക്കൽ എത്തിനിൽക്കുേമ്പാൾ ടൂർണമെൻറ് ഫേവറിറ്റുകളായ ഹോളണ്ടിന് തിരിച്ചടി. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ടീമിെൻറ മധ്യനിരയിലെ പ്രധാനി ഡോണി വാൻ ഡി ബീക്കിന് തിരിച്ചുവരാനാവില്ലെന്ന് ഉറപ്പായതോടെ, താരം 26 അംഗ ടീമിൽ നിന്ന് പുറത്തായി.
പ്രീമിയർ ലീഗിെല അവസാന മത്സരത്തിൽ വോൾഫ്സിനെതിരെ കളിക്കുേമ്പാഴാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് താരം കൂടിയായ വാൻ ഡി ബീക്കിന് പരിക്കേറ്റത്.
ഇംഗ്ലണ്ടിന് സാധ്യതയില്ല
''ഇംഗ്ലണ്ട് കിരീടം നേടണമെന്നാണ് ആഗ്രഹമെങ്കിലും അതുനടക്കാൻ സാധ്യതയില്ല. മികച്ച താരങ്ങളുമായാണ് ഇംഗ്ലണ്ട് എത്തുന്നതെങ്കിലും കിരീടത്തോടടുക്കാൻ കെൽപുള്ള സംഘമല്ല അവർ. ഇത്തവണ അവർക്ക് ഒരുപാട് അനുകൂല ഘടകങ്ങളുണ്ട്. ഗ്രൂപ് ഘട്ട മത്സരങ്ങളും സെമിയും ഫൈനലും ഇംഗ്ലണ്ടിലാണ്. ഈ അവസരം മുതലാക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നീട് ഒരിക്കലും കഴിയില്ല. ശക്തമായ നിരയാണ് ഇംഗ്ലണ്ടിനുള്ളതെങ്കിലും അത് കളത്തിൽ കാണിക്കാൻ താരങ്ങൾക്കു കഴിയണം''.
ഹൊസെ മൗറീന്യോ (റോമ കോച്ച്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.