'കപ്പില്ലെങ്കിൽ കടക്ക് പുറത്ത്'; ഹൊസെ മൗറീന്യോയെ പുറത്താക്കി ടോട്ടൻ ഹാം
text_fieldsലണ്ടൻ: വലിയ പ്രതീക്ഷകളോടെ ടീമിലെത്തിച്ച പരിശീലകൻ ഹോസെ മൗറീന്യോയെ ടോട്ടൻ ഹാം പുറത്താക്കി. 2023വരെ കരാർ നിലനിൽക്കേയാണ് മൗറീന്യോയെ നാടകീയമായി പുറത്താക്കുന്നത്. കാർബാവോ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാൻ ദിവസങ്ങൾ മാത്രം ശേഷിക്കവേയാണ് അപ്രതീക്ഷിത നടപടി. 2019 നവംബറിലാണ് മൗറീന്യോയെ ടോട്ടൻ ഹാം പരിശീലകനായി നിയമിക്കുന്നത്.
മൗറീന്യോയുടെ കോച്ചിങ് സ്റ്റാഫുകളായ ജാവോ സാക്രമെേന്റാ, ന്യൂനോ സാേന്റാസ്, കാർലോസ് ലെനിൻ, ജിയോവനി സെറ എന്നിവരെയും പിരിച്ചുവിട്ടതായി ടോട്ടൻ ഹാം അറിയിച്ചു. ചെൽസിക്കൊപ്പം മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങൾ, റയൽ മാഡ്രിഡിനൊപ്പം ലാലിഗ, എഫ്.സി പോർട്ടോക്കൊവും ഇന്‍റർ മിലാനൊപ്പവും ചാംപ്യൻസ് ലീഗ് എന്നിവ സ്വന്തമായുള്ള മൗറീന്യോയെ ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകരിലൊരാളായാണ് കരുതപ്പെടുന്നത്. എന്നാൽ ടോട്ടൻ ഹാമിനൊപ്പം മൗറീന്യോക്ക് നല്ല കാലമായിരുന്നില്ല.
32 കളി പൂർത്തിയായ പ്രീമിയർ ലീഗിൽ 50 പോയൻറുമായി ഏഴാം സ്ഥാനത്താണ് ടോട്ടൻഹാം. ലീഗിലെ മോശം പ്രകടനത്തിന് പുറമേ മുന്നേറ്റ നിരയിലെ സൂപ്പർ താരം ഹാരി കെയ്നിന് പരിക്കേറ്റതും ടോട്ടൻ ഹാമിന്‍റെ നെഞ്ചടിപ്പ് ഉയർത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.