വെസ്റ്റ്ഹാമിെൻറ മത്സരങ്ങൾ വീട്ടിലെ െഎസൊലേഷൻ മുറിയിലിരുന്ന് നിയന്ത്രിച്ച് കോച്ച്
text_fieldsലണ്ടൻ: വീട്ടിലിരുന്ന് ജോലി ചെയ്യുക, കോവിഡ്കാലത്ത് ലോകമെങ്ങും ഇങ്ങനെയാണ്. അതിപ്പോൾ ഫുട്ബാൾ കളത്തിലായാലും ശരി. ടച്ച്ലൈനിെൻറ വശങ്ങളിൽനിന്ന് ടീമിെൻറ കളിക്കൊപ്പം കൈകാലിട്ടടിക്കുന്ന കോച്ചുമാർക്കിടയിലാണ് ഒരു പരിശീലകൻ വീട്ടിലെ ലിവിങ് റൂമിലിരുന്ന് കളി നിയന്ത്രിക്കുന്നത്. ഏതെങ്കിലും ലോക്കൽ ഫുട്ബാളിൽ അല്ല ഇതെന്നോർക്കണം. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് വെസ്റ്റ്ഹാം യുനൈറ്റഡും കോച്ച് ഡേവിഡ് മോയസുമാണ് കഥാപാത്രങ്ങൾ.
കോവിഡ് പോസിറ്റിവായത് കാരണം മോയസ് സെൽഫ് െഎസൊലേഷനിലായതോടെയാണ് കോച്ചിെൻറ പണിയും വർക് ഫ്രം ഹോം ആയത്. 23ന് ലീഗ് കപ്പിൽ വെസ്റ്റ്ഹാം 5-1ന് ഹൾസിറ്റിയെ തോൽപിച്ചപ്പോഴും ശനിയാഴ്ച പ്രീമിയർ ലീഗിൽ വോൾവർഹാംപ്ടനെ 4-0ത്തിന് തോൽപിച്ചപ്പോഴും മോയസ് വീട്ടിലിരുന്ന് കളി നിയന്ത്രിച്ചു. െപ്ലയിങ് ഇലവൻ തീരുമാനിച്ചത്, സബ്സ്റ്റിറ്റ്യൂഷനുകൾ നിശ്ചയിച്ചത്, കളിക്കാർക്കുള്ള നിർദേശങ്ങൾ തുടങ്ങി എല്ലാ ജോലിയും മോയസ് വീട്ടിലിരുന്ന് ചെയ്തു.
സ്റ്റേഡിയത്തിലെ ഒഴിഞ്ഞ മൂലയിൽ ലാൻഡ് ഫോണും ചെവിയിൽ ഇയർ പീസും ഘടിപ്പിച്ച് അസിസ്റ്റൻറ് കോച്ച് സ്റ്റുവർട്ട് പിയേഴ്സ് ബോസുമായുള്ള ആശയവിനിമയം നിലനിർത്തി. ടച്ച് ലൈനിനരികിലുള്ള മറ്റൊരു അസി. േകാച്ച് അലൻ ഇർവിൻ ആ സന്ദേശങ്ങളെല്ലാം കളിക്കളത്തിൽ നടപ്പാക്കി.
ടച്ച് ലൈനിന് അരികിൽ നിന്ന അസിസ്റ്റൻറ് കോച്ച് സ്റ്റുവർട്ട് പിയേഴ്സന് നൽകിയ മെസേജുകളിലൂടെയാണ് കളി നിയന്ത്രിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് മോയസിനും രണ്ടു ടീം അംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ചക്കു മുമ്പായി അദ്ദേഹം ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷ.
20 വർഷം മുമ്പ് ഹൗളിയറുടെ 'വർക് ഫ്രം ഹോം'
2001ൽ ലിവർപൂൾ കോച്ച് ജെറാഡ് ഹൗളിയർ ഹൃദയശസ്ത്രക്രിയയെ തുടർന്ന് ആശുപത്രിയിലും വീട്ടിലുമായിരുന്നപ്പോൾ ടീമിെൻറ മത്സരങ്ങളും പരിശീലനവും സമാനമായ രീതിയിൽ നിയന്ത്രിച്ചിരുന്നു. അഞ്ചു മാസത്തോളം വിശ്രമത്തിലായിരുന്നപ്പോഴും 'വർക് ഫ്രം ഹോം' തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.