ലിവർപൂളിനെ സ്വന്തമാക്കാൻ മുകേഷ് അംബാനിയും
text_fieldsലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ ലിവര്‍പൂള്‍ എഫ്.സിയെ സ്വന്തമാക്കാന്‍ ഇന്ത്യൻ വ്യവസായി മുകേഷ് അംബാനി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ക്ലബിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ അംബാനി ചോദിച്ചറിഞ്ഞതായി പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ ഫെന്‍വേ സ്‌പോര്‍ട്‌സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ലിവര്‍പൂളിനെ സ്വന്തമാക്കാന്‍ നാല് ബില്യണ്‍ പൗണ്ടാണ് മുടക്കേണ്ടി വരിക. ചില അമേരിക്കന്‍ കമ്പനികളും ഗള്‍ഫ് മേഖലയിലെ ചിലരും ക്ലബിനെ സ്വന്തമാക്കാൻ രംഗത്തുണ്ട്. അമേരിക്കന്‍ കമ്പനി ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ടുവെച്ച തുക വളരെ കുറവായതിനാല്‍ അംബാനി ലിവര്‍പൂളിനെ സ്വന്തമാക്കാനുള്ള സാധ്യത ഏറെയാണെന്നാണ് വിലയിരുത്തൽ. ഫോബ്‌സ് പട്ടിക പുറത്തുവിട്ട ഏറ്റവും പുതിയ കണക്ക്പ്രകാരം ലോകത്തിലെ സമ്പന്നരിൽ എട്ടാം സ്ഥാനാണ് റിലയൻസ് ഇൻഡസ്ട്രീസ് മേധാവിയായ മുകേഷ് അംബാനി. 90 ബില്യണ്‍ യൂറോയാണ് അദ്ദേഹത്തിന്റെ ആസ്തി.
2010 ഒക്ടോബറിലാണ് ഫെന്‍വേ ഗ്രൂപ്പ് 300 മില്യണ്‍ പൗണ്ടിന് ലിവര്‍പൂളിനെ സ്വന്തമാക്കിയത്. എന്നാല്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടെ ക്ലബ് നേടിയ കിരീടങ്ങളിലൂടെ മൂല്യം കുതിച്ചുയര്‍ന്ന പശ്ചാത്തലത്തില്‍ ഇപ്പോള്‍ വില്‍പന നടന്നാല്‍ നാല് ബില്യണ്‍ പൗണ്ട് വരെ ലഭിക്കാമെന്നാണ് ഉടമകളുടെ കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.