Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2022 6:00 PM GMT Updated On
date_range 16 Dec 2022 6:00 PM GMTഇന്ത്യൻ സൂപ്പർ ലീഗിൽ പോയന്റ് പട്ടികയിൽ ഒന്നാമതെത്തി മുംബൈ സിറ്റി എഫ്.സി
text_fieldsbookmark_border
കൊൽക്കത്ത: ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപിച്ച മുംബൈ സിറ്റി എഫ്.സി ഇന്ത്യൻ സൂപ്പർ ലീഗിൽ പോയന്റ് പട്ടികയിൽ ഒന്നാമതെത്തി. ലാലങ്മാവിയ റാൾട്ടെ (26, 59), ഗ്രെഗ് സ്റ്റ്യുവർട്ട് (50) എന്നിവരാണ് ലക്ഷ്യം കണ്ടത്.
89ാം മിനിറ്റിൽ മുംബൈയുടെ ഗുർകിരാത് സിങ് പെനാൽറ്റി പാഴാക്കി. തുടർച്ചയായ അഞ്ച് വിജയങ്ങളോടെ, പത്ത് കളിയിൽ മുംബൈ 24 പോയൻറുമായി ലീഗിൽ ഒന്നാമതെത്തി.
22 പോയൻറുള്ള ഹൈദരാബാദാണ് രണ്ടാമത്. ഒമ്പത് മത്സരങ്ങളിൽനിന്ന് 18 പോയൻറുള്ള കേരള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story