ഹൈദരാബാദിനോട് മുംബൈ തോറ്റു; ബ്ലാസ്റ്റേഴ്സ് സെമിയിൽ
text_fieldsബാംബോലിം: അഞ്ചു സീസണിനുശേഷം കേരള ബ്ലാസ്റ്റേഴ്സ് ഐ.എസ്.എൽ സെമിഫൈനലിൽ. ശനിയാഴ്ച രാത്രി നടന്ന മത്സരത്തിൽ നിലവിലെ ജേതാക്കളായ മുംബൈ സിറ്റി ഹൈദരാബാദ് എഫ്.സിയോട് തോറ്റതോടെയാണ് ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ന് ഗോവയെ നേരിടുന്നതിന് മുമ്പുതന്നെ ബ്ലാസ്റ്റേഴ്സ് സെമിയുറപ്പിച്ചത്.
20 മത്സരങ്ങളും പൂർത്തിയാക്കിയ മുംബൈ 31 പോയന്റോടെ അഞ്ചാമതാണ്. ജാംഷഡ്പൂർ (40),ഹൈദരാബാദ് (38), എ.ടി.കെ മോഹൻ ബഗാൻ (37) എന്നിവക്കുപിറകെയാണ് 33 പോയന്റുമായി ബ്ലാസ്റ്റേഴ്സ് അവസാന നാലിലേക്ക് മുന്നേറിയത്. ഇന്ന് ഗോവയെ തോൽപിച്ചാൽ ബ്ലാസ്റ്റേഴ്സിന് പോയന്റ് നേട്ടം 36 ആക്കി ഉയർത്താം.
മുംബൈയെ 2-1നാണ് ഹൈദരാബാദ് തോൽപിച്ചത്. രോഹിത് ദാനുവും ജോയൽ ചീയാനിസുമാണ് ഹൈദരാബാദിെൻറ ഗോളുകൾ നേടിയത്. മുംബൈയുടെ ആശ്വാസ ഗോൾ മുർതദ ഫാളിന്റെ വകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.